Connect with us

ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച് മടങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

News

ട്രാഫിക് സിഗ്‌നലുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച് മടങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി നെഹാല്‍ ഷാഹിന്‍ (19) ആണ് മരണപ്പെട്ടത്. ഷാര്‍ജ ഇന്റര്‍പ്ലാസ്റ്റ് കമ്പനിയില്‍ സൂപ്പര്‍ വൈസറായ ഷാഹിന്‍ തകടിയിലിന്റെയും സലീനയുടെയും മകനാണ്. 

ദുബൈ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് 12ാം ക്ലാസ് പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിന് തയ്യാറെടുത്തു വരികയായിരുന്നു. ഏക സഹോദരന്‍: നിഹാദ്. ദുബൈ പൊലീസും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് ഖിസൈസിലേക്ക് പോയതാണ് നെഹാല്‍. അവിടെ നിന്ന് ഷാര്‍ജയിലെ വീട്ടിലേക്ക് മടങ്ങി. മൊബൈലില്‍ വിളിച്ച് കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മകനെ കാണ്‍മാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. 

സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ സഹകരത്തോടെ മോര്‍ച്ചറിയില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍നഹ്ദയില്‍ നടന്ന അപകടത്തില്‍ മരിച്ച വിവരം അറിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലെത്തിച്ച് ഏറ്റുമാനൂര്‍ കൈതമല മുഹ്‌യുദ്ദീന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

malayali died in accident

More in News

Trending

Malayalam