Malayalam
കരിപ്പട്ടി സാബു റാണിയമ്മയ്‌ക്കൊപ്പം ചേരുമ്പോൾ ; “സൂര്യയെ കാണ്മാനില്ല?” ;ഋഷി കളത്തിലിറങ്ങിക്കഴിഞ്ഞു ; ഇനി മിത്രയ്ക്ക് ഒന്നും ചെയ്യാനാകില്ല!
കരിപ്പട്ടി സാബു റാണിയമ്മയ്‌ക്കൊപ്പം ചേരുമ്പോൾ ; “സൂര്യയെ കാണ്മാനില്ല?” ;ഋഷി കളത്തിലിറങ്ങിക്കഴിഞ്ഞു ; ഇനി മിത്രയ്ക്ക് ഒന്നും ചെയ്യാനാകില്ല!
കൂടെവിടെയുടെ പുത്തൻ പ്രോമോ വളരെയധികം സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ സൂര്യ റോഷനെ കണ്ട വിവരവും അവിടുന്ന് അറിഞ്ഞ കാര്യങ്ങളും അതായത് റാണിയമ്മ റോഷന് കാശ് കൊടുത്താണ് സൂര്യയ്‌ക്കെതിരെ സാക്ഷി പറഞ്ഞത് എന്ന കാര്യവും ഋഷിയോട് പറഞ്ഞത് വളരെയധികം ദേഷ്യത്തോടെയാണ്..
അതിനു മുൻപുള്ള ദിവസവും സൂര്യ ഋഷിയുടെ ഒരു ഉറപ്പിനെ തള്ളിക്കളയുന്നുണ്ട്. “ഇനി കോളേജിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പു തരുന്നു ” എന്ന് ഋഷി പറയുമ്പോൾ സൂര്യ ” വേണ്ട സാർ, ഇത് എന്റെ ഉത്തരവാദിത്വമല്ലേ… ഞാൻ നോക്കിക്കൊള്ളാം… സാറിന്റെ ഉറപ്പിൽ വിശ്വാസമില്ല എന്നാണ് പറഞ്ഞത്.
അപ്പോൾ അതിന്റെ കൂടെ ഇന്നലത്തെ സംഭവം കൂടിയായപ്പോൾ ഉറപ്പായും സൂര്യ ഋഷിയെ സംശയിക്കുന്നുണ്ട് എന്നുള്ള കാര്യം വ്യക്തമാണ്. ആ സംശയം സ്വാഭാവികമാണ്… ഋഷി അതിഥി ടീച്ചറിനോട് പിണക്കത്തിലാണ്.. റാണിയമ്മയുടെ ചൊല്പടിയ്ക്ക് നിൽക്കുന്ന ഒരു വ്യക്തിയാണ് ഋഷി… ഇത്തരം കാര്യങ്ങളൊക്കെ സൂര്യയ്ക്ക് അറിയാവുന്നതുകൊണ്ടുതന്നെ സൂര്യ ഋഷിയെ സംശയിക്കുന്നതിൽ തെറ്റുപറയാൻ സാധിക്കില്ല. സൂര്യയ്ക്ക് ഋഷിയോട് പ്രണയമുള്ളതുകൊണ്ടാണ് അതിനെ പുറമെ കാണിക്കാത്തത് . എന്നാൽ, റോഷന്റെ കാര്യം ഋഷി നേരത്തെ അറിഞ്ഞിരുന്നു. എന്നിട്ട് അത് സൂര്യയെ അറിയിച്ചില്ല.. ഇതൊക്കെ ഇപ്പോൾ സൂര്യയുടെ മനസ്സിൽ ഋഷിയെ കുറിച്ചുള്ള തെറ്റുധാരണകൾ വളരാൻ കരണമാകുകയാണ്.
പുത്തൻ പ്രൊമോയിൽ കരിപ്പട്ടി സാബുവിന്റെ എൻട്രിയും റാണിയമ്മ സാബുവിനോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്. അവരുടെ ഗൂഢാലോചനയെക്കുറിച്ച് കേൾക്കാൻ വീഡിയോ കാണാം!
about latest episode of koodevide
