Connect with us

‘നിങ്ങള്‍ക്ക് ആശംസകള്‍, ഇത് ഒരു ഇതിഹാസമായി മാറും’; ബ്രോ ഡാഡിയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

Malayalam

‘നിങ്ങള്‍ക്ക് ആശംസകള്‍, ഇത് ഒരു ഇതിഹാസമായി മാറും’; ബ്രോ ഡാഡിയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

‘നിങ്ങള്‍ക്ക് ആശംസകള്‍, ഇത് ഒരു ഇതിഹാസമായി മാറും’; ബ്രോ ഡാഡിയ്ക്ക് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രം.

ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടെ തെലങ്കാനയില്‍ വെച്ചു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം പൃഥ്വിരാജ് തന്നെ അറിയിച്ചു. ചിത്രത്തില്‍ നിന്നുള്ള ഒരു സ്റ്റില്‍ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഷൂട്ട് ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്. പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് ദുല്‍ഖര്‍ ഉള്‍പ്പടെയുള്ള താരങ്ങളും ആശംസകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

‘നിങ്ങള്‍ക്ക് ആശംസകള്‍, ഇത് ഒരു ഇതിഹാസമായി മാറും’എന്നാണ് ദുല്‍ഖര്‍ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. ദുല്‍ഖറിന് പുറമെ തമിഴ് നടന്‍ സിദ്ധാര്‍ഥും ചിത്രത്തിന് ആശംസകള്‍ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ പൂജാ ചടങ്ങിന്റെ വീഡിയോ മോഹന്‍ലാലും ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ബ്രോ ഡാഡി’ ഷൂട്ട് ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാവിലെ സുപ്രിയയും ‘ബ്രോ ഡാഡി’ ഷൂട്ട് ആരംഭിച്ചു എന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നു. ‘ഡയക്ടര്‍ സാര്‍ വീണ്ടും മോണിറ്ററിനു മുന്നില്‍’ എന്ന ക്യഷനോടെ മോണിറ്ററിനു മുന്നില്‍ ഇരിക്കുന്ന പ്രിത്വിരാജിന്റെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More in Malayalam

Trending

Recent

To Top