Connect with us

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല, നിരാശയിലായി തൊഴിലാളികളും സിനിമാ പ്രേമികളും

Malayalam

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല, നിരാശയിലായി തൊഴിലാളികളും സിനിമാ പ്രേമികളും

തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല, നിരാശയിലായി തൊഴിലാളികളും സിനിമാ പ്രേമികളും

കോവിഡിന്റെ പിടിയിലകപ്പെട്ടതോടെ തിയേറ്ററുകളെല്ലാം 20 മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറക്കാത്തതിന്റെ കടുത്ത നിരാശയിലാണ് തൊഴിലാളികള്‍. ഹോട്ടലുകളും ബാറുകളും തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തത് സിനിമാ മേഖലയിലാകെ നിരാശ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

സിനിമാ റിലീസ് നീളുന്നുവെന്നതിനോടൊപ്പം തന്നെ മാസങ്ങളായി വരുമാനം മുടങ്ങിയ തൊഴിലാളികളുടെ പ്രതിസന്ധി എന്ന് തീരുമെന്ന ആശങ്കയിലുമാണ് എല്ലാവരും. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസിനായി കാത്തിരിക്കുമ്പോഴും തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നതില്‍ സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള തീരുമാനം നീളുന്നത്. പക്ഷെ ടിക്കറ്റ് എടുക്കാന്‍ വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്താമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്യുന്ന ജെയിംസ് ബോണ്ട് ചിത്രമെങ്കിലും കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ താത്കാലിക ആശ്വാസമെങ്കിലും കിട്ടുമായിരുന്നുവെന്നാണ് തിയേറ്ററുടമകള്‍ പറയുന്നത്. ഓരോ ഷോയ്ക്ക് ശേഷവും അണുനശീകരണത്തിന് പ്രത്യേക ഉപകരണങ്ങളൊരുക്കി, പ്രൊജക്റ്റര്‍ അടക്കം ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയാണ് തിയേറ്ററുകളൊക്കെ കാത്തിരിക്കുന്നത്.

More in Malayalam

Trending