Malayalam
ഇനി ആഗ്രഹിച്ച ആ സ്ഥലത്തേയ്ക്ക് ഹണിമൂണ്‍ ട്രിപ്പ്, എല്ലാം പ്ലാനിംഗില്‍ ആണ്; തങ്ങളെ കുറിച്ചു വന്ന കഥകള്‍ക്ക് പിന്നിലെ കാരണം!, വെളിപ്പെടുത്തലുമായി മൃദ്വ
ഇനി ആഗ്രഹിച്ച ആ സ്ഥലത്തേയ്ക്ക് ഹണിമൂണ്‍ ട്രിപ്പ്, എല്ലാം പ്ലാനിംഗില്‍ ആണ്; തങ്ങളെ കുറിച്ചു വന്ന കഥകള്‍ക്ക് പിന്നിലെ കാരണം!, വെളിപ്പെടുത്തലുമായി മൃദ്വ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ തങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍ രംഗത്തുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹശേഷം വിമര്‍ശനങ്ങളും വിവാദങ്ങളുമാണ് താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നത്. വിവാഹം കഴിഞ്ഞ ഉടന്‍ ഫ്ളാറ്റ് വാങ്ങി, താരങ്ങള്‍ അങ്ങോട്ട് മാറി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ അതിലെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് യുവയും മൃദുലയും ഇതേ കുറിച്ച് പറയുന്നത്. തങ്ങളെ കുറിച്ച് വളച്ചൊടിച്ച് വാര്‍ത്തകള്‍ വരുന്നതിന്റെ പിന്നിലെ കാരണം അറിയില്ലെന്നും താരദമ്പതിമാര്‍ പറയുന്നു.
വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് ഒന്നും ഇതുവരെ നടത്തിയില്ല. പോയതെല്ലാം ഒഫീഷ്യല്‍ ട്രിപ്പുകള്‍ ആയിരുന്നു. തിരുവന്തപുരത്ത് നിന്ന് വിവാഹം കഴിഞ്ഞ ശേഷം നേരെ ഗുരുവായൂരിലേക്ക് വന്നു. അവിടുന്ന് നേരെ തിരുവനന്തപുരത്തേയ്ക്ക് തന്നെ തിരിച്ചെത്തി. പിന്നെ പോയത് കോട്ടയത്ത് അമ്മൂമ്മയുടെ വീട്ടിലേക്കാണ്. അങ്ങനെ കുറച്ചു വിരുന്നു ട്രിപ്പുകള്‍ ആണ് ഞങ്ങള്‍ ആദ്യ ആഴ്ച നടത്തിയത്. കൊവിഡ് ഒക്കെ ഒന്ന് ഒതുങ്ങിയ ശേഷം ഹണിമൂണ്‍ യാത്രകള്‍ നടത്താം എന്ന പ്ലാനിങ്ങില്‍ ആണ്. ഇനിയുള്ള യാത്രകള്‍ കേരളത്തിലെ അണ്‍ എക്സ്പ്ലോറിങ് ആയ സ്ഥലങ്ങളിലേക്ക് ആകണം എന്നതാണ് രണ്ടാളുടെയും ആഗ്രഹം.
വിവാഹം കഴിഞ്ഞശേഷം ഏറ്റവും കൂടുതല്‍ പുറത്തു വരുന്നത് ഞങ്ങളെ കുറിച്ചുള്ള വളച്ചൊടിച്ച കഥകളാണ്. എന്താണ് അതിന്റെ കാരണമെന്ന് ഞങ്ങള്‍ക്ക് ഇനിയും അറിയില്ല. വിവാഹം കഴിഞ്ഞയുടനെ പുതിയ വീട്ടിലേക്ക് മാറി. യുവ മൃദുലക്ക് വേണ്ടി കൊച്ചിയില്‍ ഫ്ലാറ്റ് എടുത്തു. പുതിയ ഫ്ലാറ്റ് പാല് കാച്ചി, എന്നൊക്കെ പറഞ്ഞ്് കൊണ്ട് കുറെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതെല്ലാം തീര്‍ത്തും വ്യാജമാണ്. സത്യം ഇതൊന്നും അല്ല.
വിവാഹ ശേഷം മൃദുല വിളക്കെടുത്ത് വലതുകാല്‍ വച്ച് കയറിയ വീട് ഞാനും അമ്മയും മൂന്നു വര്‍ഷം മുന്‍പേ ഗുരുവായൂരില്‍ വാങ്ങിയ ഫ്ലാറ്റിലേക്ക് ആണെന്നാണ് യുവകൃഷ്ണ പറയുന്നത്. അവിടേക്കാണ് അമ്മുവിനെ വിളക്കു കൊടുത്ത് കയറ്റിയത്. അല്ലാതെ ഞാന്‍ അമ്മുവിന് വേണ്ടി വാങ്ങിക്കൊടുത്ത ഫ്ളാറ്റല്ല അത്. പാലു കാച്ചലിന്റെ ചിത്രങ്ങളും വേറെ രീതിയിലാണ് വ്യാഖ്യാനിച്ചെടുത്തത്.
ഞങ്ങള്‍ രണ്ടാളും വീട്ടുകാരെ വിട്ട് വേറെ വീട്ടില്‍ താമസം തുടങ്ങി എന്ന രീതിയിലുള്ള പ്രചരണങ്ങളും കണ്ടു. അതും തീര്‍ത്തും അസത്യമായ കാര്യങ്ങളാണ്. പാലുകാച്ചുന്ന ചിത്രങ്ങള്‍ ഇട്ടത്, തിരുവന്തപുരത്ത് യുവ താമസിക്കാന്‍ ആയി ലീസിനെടുത്ത വീടിന്റേതാണ്. വിവാഹ ശേഷം ഞങ്ങള്‍ കുടുംബത്തില്‍ നിന്നും മാറി താമസിക്കുന്നു എന്ന വാര്‍ത്തകളും തീര്‍ത്തും വ്യാജമാണ്. ഞങ്ങള്‍ ഒരിക്കലും മാതാപിതാക്കളെ വിട്ടിട്ട് താമസിക്കുകയില്ല. രണ്ടാള്‍ക്കും ഷൂട്ട് ഇല്ലാതെയുള്ള സമയത്ത് തീര്‍ച്ചയായും യുവയുടെ അമ്മയുടെ ഒപ്പമാകും ഉണ്ടാവുക എന്നും താരങ്ങള്‍ പറയുന്നു.
അതേസമയം, മൃദുല-യുവ പ്രണയത്തിനും വിവാഹത്തിനും കാരണക്കാരിയായ നടി രേഖ രതീഷിനെ മാത്രം വിവാഹത്തില്‍ കണ്ടില്ല എന്നുള്ള വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബാക്കി എല്ലാവരും വന്നിട്ട് രേഖ വരാത്തത് എന്താണെന്നുള്ള ചോദ്യത്തിന് നടി മറുപടി കൊടുക്കുകയും ചെയ്തു. ഇതോടെ മൃദുലയ്ക്കും യുവയ്ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ മറുപടിയുമായി താരങ്ങള്‍ എത്തിയിരിക്കുകയാണ്.
വിവാഹത്തിനെന്താ പോവാത്തെ എന്ന ചോദ്യത്തിന് അവരെന്നെ വിളിച്ചില്ല. അറിയിച്ചില്ല, എന്നുള്ള മറുപടിയായിരുന്നു രേഖ രതീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് താന്‍ പോവില്ലെന്ന് അറിഞ്ഞത് കൊണ്ടുമാവാം വിളിക്കാത്തത്. എങ്കിലും തനിക്ക് പിണക്കമോ പരിഭവമോ ഇല്ല. രണ്ടാളും തനിക്ക് മക്കളെ പോലെയാണെന്നും സന്തോഷത്തോടെ അവര്‍ ജീവിക്കട്ടേ എന്നും രേഖ വ്യക്തമാക്കി.
രേഖ ചേച്ചിയുമായി ഞങ്ങളെ ചേര്‍ത്തു കൊണ്ട് ഒരുപാട് വിവാദങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിവാഹം അറിയിച്ചില്ല, ക്ഷണിച്ചില്ല എന്ന രീതിയില്‍. അതില്‍ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാല്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന്.
സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങള്‍ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നതെന്ന് താരങ്ങള്‍ പറയുന്നു.