Connect with us

‘എന്റെ അച്ഛന്‍ ഞങ്ങളെ വിട്ട് പോയി, നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക’; വിയോഗ വാര്‍ത്ത അറിയിച്ച് വിനയ് ഫോര്‍ട്ട്,

Malayalam

‘എന്റെ അച്ഛന്‍ ഞങ്ങളെ വിട്ട് പോയി, നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക’; വിയോഗ വാര്‍ത്ത അറിയിച്ച് വിനയ് ഫോര്‍ട്ട്,

‘എന്റെ അച്ഛന്‍ ഞങ്ങളെ വിട്ട് പോയി, നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക’; വിയോഗ വാര്‍ത്ത അറിയിച്ച് വിനയ് ഫോര്‍ട്ട്,

‘ജാവ സിമ്പിള്‍ ആണ് പവര്‍ഫുള്‍ ആണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് വിനയ് ഫോര്‍ട്ട്. തന്റെ ശബ്ദം കൊണ്ടും അവതരണ ശൈലി കൊണ്ടും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒഒരു ദുഃഖ വാര്‍ത്ത അറിയിച്ച് എത്തിയിരിക്കുകയാണ് വിനയ്.

തന്റെ അച്ഛന്റെ വിയോഗ വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ അച്ഛന്‍ ഞങ്ങളെ വിട്ട് പോയി, നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക എന്നാണ് താരം പറഞ്ഞത്. ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലം മാന്ത്രയില്‍ എം.വി മണി എന്നാണ് അച്ഛന്റെ പേര്. 76 വയസ്സായിരുന്നു. ശവസംസ്‌കാരം ഇന്ന് ഫോര്‍ട്ട് കൊച്ചി വെളി ശ്മശാനത്തില്‍ നടക്കും. ഭാര്യ സുജാത. ശ്യാം കുമാര്‍, അഡ്വ. സുമ എന്നിവരാണ് മറ്റു മക്കള്‍. നിരവധി പേരാണ് വിനയ് ഫോര്‍ട്ടിന്റഎ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ആരാധകര്‍ താരത്തെ ആശ്വസിപ്പിക്കുന്നുമുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനരംഗത്തേക്ക് വന്ന പ്രതിഭയാണ് വിനയ് ഫോര്‍ട്ട്. പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിനയ് ഫോര്‍ട്ട് അപൂര്‍വരാഗം, അന്‍വര്‍, കര്‍മ്മയോഗി, ഷട്ടര്‍, പ്രേമം തമാശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ അഭിനയമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. നാടകരംഗത്തുനിന്നും സിനിമയിലേയ്ക്ക് എത്തിയ വിനയ് അഭിനയത്തില്‍ എന്നപോലെ ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തിയാണ്.

സഹനടനായും കോമേഡിയനായും നെഗറ്റീവ് റോള്‍ അവതരിപ്പിച്ചും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം തമാശ എന്ന സിനിമയില്‍ നായകനായിട്ടെത്തി എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ദീര്‍ഘകാലം സുഹൃത്തായിരുന്ന സൗമ്യ രവിയും വിനയും 2014 ഡിസംബര്‍ ആറിനായിരുന്നു വിവാഹിതരാവുന്നത്.ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. മകനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പലപ്പോഴായി വിനയ് പങ്കുവെക്കാറുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രമായ ചുരുളിയെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ തെറി പറയുന്നുണ്ട്. നടന്‍ എന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ തെറിപറയുന്ന ആളുകള്‍ ഓര്‍ക്കേണ്ടത് അവരാരും സിനിമ കാണാന്‍ നിര്‍ബന്ധിതരാകുന്നില്ല എന്നാണ്. ആരേയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ല. ആളുകള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയല്ലോ എന്നത് കൊണ്ടാണല്ലോ ചുരുളി ഒടിടിയില്‍ റിലീസ് ചെയത്തെന്നും താരം ചോദിക്കുന്നു.

സര്‍ട്ടിഫിക്കേഷന്‍ പോലും കിട്ടാത്തൊരു സിനിമയില്‍ ഒരു കുട്ടിയെ ഉപയോഗിച്ചത് അത് സിനിമയിലെ ഒരു കഥാപാത്രമായത് കൊണ്ടാണ്. സിനിമ കുട്ടികള്‍ കാണണമോയെന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണ്. എന്റെ കുട്ടി ഈ സിനിമ കണ്ടുവെന്ന് പറയുന്നത് എന്റെ കഴിവുകേടാണ്. ഇതിനേക്കാള്‍ തെറികളുള്ള വെബ്‌സീരീസുകളുണ്ട്. സിനിമയില്‍ ഞാന്‍ സംസാരിക്കുന്നത് എന്റെ കഥാപാത്രമാണ്. ഒരു വ്യക്തി എന്നതിന് അപ്പുറം എന്നിലെ നടനെയാണ് സിനിമയില്‍ കാണേണ്ടത്.

ചുരുളി സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. എന്നാള്‍ ആളുകള്‍ തെറി പറഞ്ഞാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇന്‍ബോക്‌സില്‍ മുഴുവന്‍ തെറിയാണ്. സ്ത്രീകളുടെ ഏതെങ്കിലും പോസ്റ്റ് എടുത്താലും സദാചാരവാദികളെ കാണാം. തീയേറ്ററില്‍ വരേണ്ട ഒരു സിനിമയായിരുന്നു ചുരുളി. സിനിമയുടെ ആശയം പറയാനുദ്ദേശിച്ച രീതി സെന്‍സര്‍ഷിപ്പ് കിട്ടാന്‍പോലും സാധ്യതയില്ലായിരുന്നു. അതുകൊണ്ടാണ് ഒടിടി റിലീസെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.

More in Malayalam

Trending

Recent

To Top