Connect with us

ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍; വിവരം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

News

ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍; വിവരം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍; വിവരം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍. വിജയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോക്സര്‍ ആയാണ് വിജയ് ദേവരക്കൊണ്ട എത്തുന്നത്.

മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസണ്‍ ഹോളിവുഡ് സിനിമകളില്‍ സജീവമായിരുന്നു. ഹാംഗ് ഓവര്‍ സീരിസിലെ ആദ്യ രണ്ട് ഭാഗങ്ങളില്‍ അദ്ദേഹം മൈക്ക് ടൈസണായി തന്നെ അഭിനയിച്ചിരുന്നു. ഡെഡ്‌ലി കോണ്‍ട്രാക്ട്, കിക്ക് ബോക്സര്‍, ഇപ്മാന്‍ 3 എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ലൈഗറില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്‌റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

More in News

Trending

Recent

To Top