Connect with us

20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് വീണ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് വീണ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച് വീണ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. മികച്ച നര്‍ത്തകി കൂടിയായ വീണ് റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മലയാളം സീസണ്‍ ടുവിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഷോയില്‍ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ നില ഉറപ്പിച്ച മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍.ബിഗ്ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി.

ലോക്ഡൗണിന് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലും നടി വീണ്ടും ജോയിന്‍ ചെയ്തിരുന്നു. ജനപ്രിയ പരമ്പരയില്‍ കോകില എന്ന കഥാപാത്രത്തെയാണ് വീമണ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കോവിഡ് കാലത്ത് ഷൂട്ടിംഗുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ തന്റെ ഫിറ്റ്‌നസ്സ് കാത്തു സൂക്ഷിക്കുകയാണ് വീണ്. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ചു എന്നാണ് വീണ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. നിരവധി പേരാണ് ഇതിനോടകം കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭര്‍ത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധന്‍വിന്‍ ആണ് ഇവരുടെ മകന്‍.

വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാന്‍ പ്രകാശന്‍’, ‘തട്ടുംപുറത്ത് അച്യുതന്‍’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചിട്ടുണ്ട്

More in Malayalam

Trending

Recent

To Top