Connect with us

വൃത്തിക്കെട്ട സ്വഭാവം, ജോലിസ്ഥലത്ത് വെച്ച് തന്നെ പീഡിപ്പിച്ചു, ഇനിയും ഇത് സഹാക്കാനാവില്ല, വിജയ് ടിവിയിലേയ്ക്ക് ഇനിയില്ല; മുതിര്‍ന്ന നടിയ്‌ക്കെതിരെ പീഡനാരോപണവുമായി വനിത വിജയകുമാര്‍

News

വൃത്തിക്കെട്ട സ്വഭാവം, ജോലിസ്ഥലത്ത് വെച്ച് തന്നെ പീഡിപ്പിച്ചു, ഇനിയും ഇത് സഹാക്കാനാവില്ല, വിജയ് ടിവിയിലേയ്ക്ക് ഇനിയില്ല; മുതിര്‍ന്ന നടിയ്‌ക്കെതിരെ പീഡനാരോപണവുമായി വനിത വിജയകുമാര്‍

വൃത്തിക്കെട്ട സ്വഭാവം, ജോലിസ്ഥലത്ത് വെച്ച് തന്നെ പീഡിപ്പിച്ചു, ഇനിയും ഇത് സഹാക്കാനാവില്ല, വിജയ് ടിവിയിലേയ്ക്ക് ഇനിയില്ല; മുതിര്‍ന്ന നടിയ്‌ക്കെതിരെ പീഡനാരോപണവുമായി വനിത വിജയകുമാര്‍

വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്ന് പറയുന്നതു കൊണ്ടു തന്നെ സൈബര്‍ അറ്റാക്കിനും വനിത ഇരയാകാറുണ്ട്. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് തമിഴ് ഷോയില്‍ പങ്കെടുത്തിരുന്നപ്പോള്‍ മുതലാണ് വനിതയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയത്.

ഇപ്പോഴിതാ വനിത വിവാദം സൃഷ്ടിച്ചിരിയ്ക്കുന്നത് വിജയ് ടിവിയില്‍ നിന്ന് ‘ക്വിറ്റ്’ ചെയ്തുകൊണ്ടാണ്. ബിഗ് ബോസ് ജോഡികള്‍ എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നും വിജയ് ടിവി യില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന് അറിയിച്ചുകൊണ്ട് വനിത ട്വിറ്ററിര്‍ എത്തി. വിജയ് ടിവിയ്ക്ക് അയച്ച ഒരു കത്തിന് ഒപ്പമാണ് വനിതയുടെ ട്വീറ്റ്. തന്റെ പിന്മാറ്റത്തിന് കാരണം ഒരു മുതിര്‍ന്ന നടിയാണെന്നും വനിത ആരോപിയ്ക്കുന്നു.

സീസണ്‍ നാല് വരെയുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ജോഡിയായി പങ്കെടുക്കുന്ന ഡാന്‍സ് ഷോ ആണ് ബിഗ് ബോസ് ജോഡികള്‍. ബിഗ് ബോസ് 3 മത്സരാര്‍ത്ഥിയായ വനിത വിജയകുമാര്‍ ബിഗ് ബോസ് 4 മത്സരാര്‍ത്ഥിയായ സുരേഷ് ചക്രവര്‍ത്തിയ്ക്കൊപ്പമാണ് ജോഡി ചേര്‍ന്ന് ഡാന്‍സ് കളിയ്ക്കുന്നത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിയ്ക്കുന്നതിനിടെയാണ് വനിതയുടെ പിന്മാറ്റം.

ചാനലിന് നന്ദി പറഞ്ഞു കൊണ്ടാണ് വനിതയുടെ കത്ത്. ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാര്‍ സീസണ്‍ 9 തുടങ്ങിയ ഷോകളിലൂടെ തന്റെ കരിയറില്‍ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്. അതിന് നന്ദി. നല്ല അവസരങ്ങളും അനുഭവവും നല്‍കിയ വിജയ് ടിവി എനിക്ക് നല്‍കി. എന്നാല്‍ ഏതൊരു സ്ഥാനത്ത് നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ല എന്ന് വനിത പറയുന്നു.

ഈഗോ കാരണം എന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ എന്നെ പീഡിപ്പിക്കുന്നു. ജോലി സ്ഥലത്ത് പുരുഷന്മാര്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്. വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവര്‍ എന്ന തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് വനിതയുടെ ആരോപണം.

എന്നാല്‍ ആരാണ് ആ വ്യക്തി എന്ന് വനിത പേരെടുത്ത് പറഞ്ഞിട്ടില്ല. മുതിര്‍ന്ന നടി എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ഷോ അവതരിപ്പിയ്ക്കുന്നതും ഒരു മുന്‍നിര മുതിര്‍ന്ന നടി ആയതുകൊണ്ട് സോഷ്യല്‍ മീഡിയയുടെ വിരല്‍ ചൂണ്ടുന്നതും അവര്‍ക്ക് നേരെയാണ്. താന്‍ ഇനി വിജയ് ടിവിയിലേക്ക് ഇല്ല എന്നും സിനിമകളില്‍ തിരക്കിലാണെന്നും മറ്റു ചില ടിവി ഷോകള്‍ ഉണ്ട് എന്നും ആരാധകരെ വനിത അറിയിച്ചു. അതിലൂടെ കാണാം എന്നാണ് നടി പറഞ്ഞിരിയ്ക്കുന്നത്.

അതേസമയം, താരത്തിന്റെ വിവാഹവും അതിനു ശേഷമുണ്ടായ സംഭവങ്ങളും അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചെന്നൈയില്‍ വച്ച് തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്ററുമായി വനിതയുടെ പുനര്‍ വിവാഹം നടന്നത്. വളരെ ആഘോഷമാക്കി നടത്തിയ വിവാഹം അധിക നാള്‍ നീണ്ടു നിന്നില്ല. തങ്ങള്‍ പിരിയുകയാണ് എന്ന് വനിത തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ കാരണങ്ങളും താരം തന്നെ വെളിപ്പെടുത്തി.

പ്രതിസന്ധിഘട്ടങ്ങളെ എല്ലാം അതിജീവിച്ച വനിത അധികം വൈകാതെ തന്നെ മിനി സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായി. ഇതിനു പിന്നാലെ വനിത വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് ചര്‍ച്ചയായതോടെ വനിത തന്നെ രംഗത്തെത്തുകയും ചെയ്തു. സിംഗിള്‍ ആന്‍ഡ് ഹാപ്പി എന്നാണ് വനിത വിമര്‍ശനത്തിനുള്ള മറുപടിയായി നല്‍കിയത്. മാത്രമല്ല റൂമേഴ്സ് പ്രചരിപ്പിക്കരുതെന്നും അതില്‍ വിശ്വസിക്കരുതെന്നും നടി പ്രതികരിച്ചു.

1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയരംഗത്തേക്ക് കടക്കുന്നത്. മലയാളം തമിഴ് തെലുഗു ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ വനിത സീരിയലുകളിലും താരമായിരുന്നു. 2007ല്‍ ആണ് ആദ്യ ഭര്‍ത്താവ് ആകാശുമായി വനിത വേര്‍പിരിയുന്നത് പിന്നീട് 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനുമായി വിവാഹം നടന്നുവെങ്കിലും 2012 ല്‍ ആ ബന്ധവും വേര്‍പിരിയേണ്ടി വന്നു.

More in News

Trending

Recent

To Top