Connect with us

ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി നടി ശ്വേതാ മേനോന്‍; വൈറലായി വീഡിയോ

Malayalam

ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി നടി ശ്വേതാ മേനോന്‍; വൈറലായി വീഡിയോ

ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി നടി ശ്വേതാ മേനോന്‍; വൈറലായി വീഡിയോ

വര്‍ക്കല എസ് ഐ ആയി ചുമതലയേറ്റ ആനി ശിവയുടെ കഥായാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതിനോടകം നിരവരധി പേരാണ് ആനി ശിവയെ പ്രശംസിച്ച് രംഗത്തെത്തിയത്. മോഹന്‍ലാലും ആനി ശിവയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോന്‍.

‘ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതിന് ശേഷം 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കുമ്പോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വര്‍ഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം അവള്‍ ഇപ്പോള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയി 2014-ല്‍, ഒരു സുഹൃത്ത് ഉപദേശിച്ചപ്രകാരം വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ അനി തിരുവനന്തപുരം ഒരു കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു.

വനിതാ പോലീസിനായി അവര്‍ ടെസ്റ്റിനും ഹാജരായി. അവര്‍ 2016 ല്‍ ഒരു വനിതാ പോലീസ് നിയമിതയായി 2019 ല്‍ സബ് ഇന്‍സ്‌പെക്ടര്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഐസ്‌ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെ സബ് ഇന്‌സ്‌പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു’, എന്നും വീഡിയോയ്ക്കൊപ്പം ശ്വേതാ മേനോന്‍ കുറിച്ചു.

ആനി ശിവയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന എസ്‌ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.

അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍). നമ്മള്‍ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്‌കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.

More in Malayalam

Trending

Recent

To Top