Connect with us

തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

News

തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ നല്‍കി സൂര്യയും ജ്യോതികയും. തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരങ്ങള്‍ സംഭാവന നല്‍കിയത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറിയത്. ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഇന്ന് ജയ് ഭീം റിലീസ് ചെയ്തത്. ചിത്രത്തില്‍ ലിജോമോള്‍ ജോസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, റാവോ രമേശ്, എം.എസ്. ഭാസ്‌കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ ആണ് സംവിധാനവും തിരക്കഥയും.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സൂരരൈ പോട്ര് എന്ന സിനിമയ്ക്കു ശേഷം സൂര്യയുടേതായി ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ജയ് ഭീം’.

More in News

Trending

Recent

To Top