ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ല, സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക, രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ് എന്ന് സുരേഷ് കുമാര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നേരെ മനഃപൂര്‍വ്വമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.
ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സിനിമയെ സിനിമയായി തന്നെ കാണണമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സുരേഷ്ഗോപിയുടെ കാവലിനും ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. പടം നന്നായിരുന്നു എന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്. സിനിമകളെ സോഷ്യല്‍ മീഡിയയില്‍ എഴുതി തോല്പിക്കാന് ശ്രമിക്കുകയാണ്.
സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി നായകനായി നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ക്ക് സാധിച്ചുവെന്നും പ്രേക്ഷകര്‍ പറയുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...