Connect with us

ആരും പൈറസിയെ പിന്തുണയ്ക്കരുത്, അനുഗ്രീതന്‍ ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം സ്ട്രീമിങ്ങ് ആരംഭിക്കും; പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സണ്ണി വെയിന്‍

Malayalam

സണ്ണി വെയിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണി കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈം യുഎസ്എയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ യുഎസ് റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്‌ക്രീന്‍ഷോട്ടുകളും വന്ന് തുടങ്ങി.

എന്നാല്‍ ഇപ്പോഴിതാ പൈറസിയെ പിന്തുണയ്ക്കരുതെന്ന് പ്രേക്ഷകരോട് പറയുകയാണ് സണ്ണി വെയിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. ‘അനുഗ്രീതന്‍ ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം(ഇന്ത്യയില്‍) സ്ട്രീമിങ്ങ് ആരംഭിക്കും. അതിനാല്‍ ആരും പൈറസിയെ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്’ എന്നും അദ്ദേഹം അറിയിച്ചു.

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്‍ട്ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

More in Malayalam

Trending

Recent

To Top