Connect with us

ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി നടി സുഹാസിനി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി നടി സുഹാസിനി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ലോക്ക്ഡൗണ്‍ വേളയില്‍ തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി നടി സുഹാസിനി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ താരങ്ങളടക്കം എല്ലാവരും വീടുകളിലാണ്. ലോക്ക് ഡൗണ്‍ സമയത്ത് സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് നടി സുഹാസിനിയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഒപ്പം വീട്ടിലെ കൃഷിയിലും അല്പം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുഹാസിനി.

തന്റെ ടെറസ് ഗാര്‍ഡനില്‍ നിന്ന് വിളവെടുക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ ഉണ്ടായ വലിയൊരു കുക്കുമ്പര്‍ കൗതുകത്തോടെയാണ് നടി പരിചയപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ നടിയുടെ മാതൃക കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ഹേയ് സിനാമികയിലും സുഹാസിനി ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

രാഷ്ട്രീയമായും സാമൂഹികമായും തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള താരം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സുഹാസിനി എത്തിയിരുന്നു. മാത്രമല്ല, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തീയ്തി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. സിമന്റ് കൊണ്ടോ ബ്രിക്സ് കൊണ്ടോ അല്ല വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ് വനിതാ മതില്‍ നിര്‍മ്മിക്കുന്നതെന്നും. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നുമായിരുന്നു സുഹാസിനി പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top