Connect with us

തന്നെ പണത്തിന് വേണ്ടി കിഡ്നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം തുറന്ന് പറയും; സുബി സുരേഷ് പറയുന്നു

Malayalam

തന്നെ പണത്തിന് വേണ്ടി കിഡ്നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം തുറന്ന് പറയും; സുബി സുരേഷ് പറയുന്നു

തന്നെ പണത്തിന് വേണ്ടി കിഡ്നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം തുറന്ന് പറയും; സുബി സുരേഷ് പറയുന്നു

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.

സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വാര്‍ത്തയായിരുന്നു നടി സുബി സുരേഷിനെ കണ്മാനില്ല എന്നത്. കൈരളി ടിവിയുടെ പരസ്യമായിരുന്നു സുബിയെ കാണ്മാനില്ല എന്നത്. ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പരസ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു. രസകരമായ ചര്‍ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ കാണ്മാനില്ല പരസ്യം വന്ന് പത്ത് ദിവസം ആകുമ്പോഴേക്കും സുബിയെ കണ്ടെത്തിയെന്ന് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ചാനല്‍.

സുബി സുരേഷ് വയസ് 28. എറണാകുളം ജില്ലയിലെ എളമക്കരയില്‍ നിന്നും 5-12-2021 മുതല്‍ കാണാന്മാനില്ലെന്നായിരുന്നു പരസ്യം. സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക എന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ അടക്കം പങ്കുവച്ചിരുന്നു. സുബിയുടെ ഫോട്ടോയും കാണാന്മാനില്ല എന്ന ക്യാപ്ഷനുമൊക്കെ നല്‍കിയിരുന്നു. ചാനലില്‍ സുബി അവതരിപ്പിക്കുന്ന പുതിയ പരിപാടിയുടെ പ്രൊമോഷന്‍ ആയിരിക്കും പരസ്യം എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സുബി സുരേഷിനെ കണ്ടെത്തി. പ്രശസ്ത ചലച്ചിത്ര താരം സുബി സുരേഷിനെ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് നിന്ന് കണ്ടെത്തിയെന്നാണ് പുതിയ പരസ്യത്തില്‍ പറയുന്നത്. തന്നെ പണത്തിന് വേണ്ടി കിഡ്നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം 24,12,2021ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്ക് കൈരളി ടിവിയില്‍ തുറന്നു പറയുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടും വരെ നിയമനടപടി സ്വീകരിക്കുമെന്ന് സുബി പറഞ്ഞു. പ്രശസ്ത നടനും സംവിധായകനും ആയ വ്യക്തിയും ഹോം എന്ന സിനിമയിലെ താരവും ആപത്തില്‍ പെട്ടപ്പോള്‍ തന്നെ സഹായിച്ചിട്ടില്ലെന്നും സുബി ആരോപിച്ചുവെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എന്തായാലും ഇത്ര വ്യത്യസ്തമായൊരു പരസ്യത്തിന് പിന്നിലെന്താണെന്ന് അറിയാനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

വെറുപ്പിക്കരുത് പ്ലീസ്, എവിടെയോ എന്തോ ഒരു തകരാറു പോലെ, തിരിച്ചു കിട്ടിയവര്‍ കളഞ്ഞു പോയടത്തു തന്നെ തിരിച്ചു വെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു, ഹാവൂ ഇനി അല്പം ജല പാനം ആവാം, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. 20 വര്‍ഷം മുമ്പുള്ള വയസ് കൊടുത്തത് തെറ്റായി പോയി. വയസ്സിന്റെ കാര്യം അറിഞ്ഞിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു. എന്തായാലും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top