Malayalam
സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്, പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്, വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്,; തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്
സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്, പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്, വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്,; തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോഡിഷെയിമിംഗുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്നം തന്നെ ഈ പരിപാടിയ്ക്കെതിരെ നടന്നിരുന്നു. ഈ അടുത്ത് ആയിരുന്നു സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്ന നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്.
നടി നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയപ്പോഴുണ്ടായ സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പ്രപതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികള്‍ എന്നാണ് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നുണ്ട്. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് എന്താ സംഭവിച്ചതെന്ന്. വര്‍ഷങ്ങള്‍ക്കത് മുമ്പ് ഞാന്‍ പങ്കെടുത്ത ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോ ഉണ്ടായിരുന്നു. അതില്‍ കൂട്ടം ചേര്‍ന്ന് ഒരു നൂറ് മിമിക്രിക്കാര്‍ അറ്റാക്ക് ചെയ്തു. അതിന് ഞാന്‍ മറുപടി പറഞ്ഞതാണ്. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷന്‍ ആണ് ഇപ്പോഴത്തെ വിവാദം എന്നാണ് എനിക്ക് തോന്നിയത്. സംഭവിച്ചത് ഇതാണ്, ഇവരുടെ ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു.
അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടാതെ എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി.
ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര് പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാം എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണ് എന്ന് എനിക്ക് തോന്നി.
അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അത് അടിച്ചു മാറ്റിയത് എന്നല്ല. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക. അത് പറ്റുകയാണെങ്കില്‍ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം.
അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാള്‍ ബഹുമാനിക്കണമെങ്കില്‍ സ്നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പറ്റിയ എത്ര പേര്‍ അതിലുണ്ടെന്ന് എനിക്ക് അറിയില്ല.
സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞു കൊണ്ട സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നു. ഞാന്‍ അറിഞ്ഞിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ നശിപ്പിക്കാം എന്ന ധാരണയില്‍ എത്തി ചിലര്‍ ചെയ്തതാണ് എന്ന് എനിക്ക് സംശയമുണ്ട്. ഈ ചോദ്യങ്ങള്‍ ഡയറക്ടറോടും ബന്ധപ്പെട്ടവരോടും ചോദിക്കണം. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികള്‍. സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് സാധിച്ചു എന്നും താരം പറഞ്ഞു.
നവ്യയ്ക്ക് എന്ത് യോഗ്യതയാണ് സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറയുവാനുള്ളത്. സ്വന്തം പോക്കറ്റില്‍ നിന്നും പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാത്ത നവ്യ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ഇങ്ങനെ പെരുമാറാന്‍ പാടുള്ളതല്ല. ഇത്രയ്ക്ക് താരം താഴ്ന്ന പ്രവര്‍ത്തി നവ്യയില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് തുടങ്ങി അസഭ്യ വര്‍ഷങ്ങളാണ് നവ്യയ്ക്ക് എതിരെ എത്തിയത്. എന്നാല്‍ നവ്യയോ മറ്റ് താരങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.