Connect with us

ഈ സമ്മാനത്തിന് പിന്നില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പര്‍ സ്‌പെഷ്യല്‍ ആക്കുന്നത്; വാലന്റൈന്‍സ് ഡേയില്‍ പേളിയ്ക്ക് കിടിലന്‍ സര്‍പ്രൈസുമായി ശ്രീനിഷ് അരവിന്ദ്

Malayalam

അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും മകള്‍ നിലയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയില്‍ പേളിയ്ക്ക് ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി അമ്ബരപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആര്‍ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആര്‍ ബൈക്കിന്റെ വില.

‘ഇതൊരു വലിയ സര്‍പ്രൈസ് ആയിരുന്നു! ഞാന്‍ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് പിന്നില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഇതിനെ സൂപ്പര്‍ സ്‌പെഷ്യല്‍ ആക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഭര്‍ത്താവായതിന് നന്ദി ശ്രീനി. നിളാ. നിനക്ക് മുന്നില്‍ ഒരു അത്ഭുത നായകനുണ്ട്,’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.

‘ഈ വാലന്റൈന്‍സ് ഡേ തീര്‍ച്ചയായും വളരെ സ്‌പെഷല്‍ ആയ ഒന്നാണ്. എന്റെ ഭര്‍ത്താവ്, നിളയുടെ അച്ഛന്‍, ഞാന്‍ ആരായിരുന്നുവെന്ന് അവനെന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ എന്താണോ അതിനെ അവന്‍ സ്‌നേഹിക്കുന്നു. ഇത് വളരെ വൈകാരികമായൊരു ദിവസമായിരുന്നു,’ മറ്റൊരു പോസ്റ്റില്‍ പേളി കുറിച്ചു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാര്‍ത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസില്‍ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂര്‍ണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നു. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.

More in Malayalam

Trending

Recent

To Top