Connect with us

അച്ഛന്റെ മകള്‍ തന്ന…, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ശ്രീലക്ഷ്മിയുടെയും മകളുടെയും വീഡിയോ

Malayalam

അച്ഛന്റെ മകള്‍ തന്ന…, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ശ്രീലക്ഷ്മിയുടെയും മകളുടെയും വീഡിയോ

അച്ഛന്റെ മകള്‍ തന്ന…, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ശ്രീലക്ഷ്മിയുടെയും മകളുടെയും വീഡിയോ

മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയാണ് അദ്ദേഹം. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍റൗണ്ടറായിരുന്നു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി.

ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.

ഇപ്പോഴിതാ കലാഭവന്‍ മണിയുടെയും ശ്രീലക്ഷ്മിയുടെയും ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും പങ്കെടുത്ത മണിമേളം പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും വൈറലായിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായ ഗായകരെ ഒന്നിച്ച് ചേര്‍ത്തൊരുക്കിയ പരിപാടിയായിരുന്നു മണിമേളം. കലാഭവന്‍ മണിക്കൊപ്പമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇടയ്ക്ക് പരിപാടിയിലേക്ക് അതിഥിയായി എത്തിയിരുന്നു. ഈ ലോകത്ത് മണിച്ചേട്ടന് ഏറ്റവും ഇഷ്ടമുള്ളയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ പുന്നാരമുത്തെന്നായിരുന്നു മറുപടി.

എന്റെ പൊന്നുമോള്‍ ലക്ഷ്മിക്കുട്ടി നിങ്ങള്‍ക്ക് വേണ്ടി ഷോയിലേക്ക് എത്തുകയാണെന്നായിരുന്നു മണി പറഞ്ഞത്. അതീവ സന്തോഷത്തോടെയായിരുന്നു ലക്ഷ്മിയുടെ വരവ്. കുറച്ച് തടി കൂടുതലാണ്, ചിക്കനൊക്കെ കഴിക്കാതെ തന്നെ നിയന്ത്രിച്ച് വരികയാണ്. എന്റെ മകള്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് നിങ്ങള്‍ കാണുക. എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ മിമിക്രിയെന്നായിരുന്നു മകളുടെ മറുപടി.

ആദ്യം ലക്ഷ്മി അനുകരിച്ചത് വിഎസ് അച്യുതാനന്ദനെയായിരുന്നു. കരുണാകരനെയായിരുന്നു രണ്ടാമതായി അനുകരിച്ചത്. പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണമെന്നായിരുന്നു അച്ഛന്‍ മകളോട് പറഞ്ഞത്. സുരേഷേട്ടനേയും അനുകരിക്കുന്നുണ്ടോയെന്നും മണി മകളോട് ചോദിച്ചിരുന്നു. സുരേഷ് ഗോപി ഡയലോഗും പാട്ടും മാനറിസവും ലക്ഷ്മി അനുകരിച്ചിരുന്നു. ആ ഗാനം ഞങ്ങള്‍ക്കായി ഒന്നുകൂടി പാടണമെന്നായിരുന്നു മണി പറഞ്ഞത്.

മോഹന്‍ലാലിനേയും ശ്രീലക്ഷ്മി അനുകരിച്ചിരുന്നു. എന്തായാലും എനിക്ക് അഭിമാനം തോന്നുന്നുണ്ട്. എന്റെ മകള്‍ എന്നേക്കാള്‍ വളരെ മനോഹരമായി മിമിക്രി കാണിച്ചു എന്നുണ്ടെങ്കില്‍ നല്ലൊരു കൈയ്യടി കൊടുക്കണം. ഇതാണ് അച്ഛന്റെ മകള്‍ എന്ന് പറയുന്നത്. എത്ര കോണ്‍ഫിഡന്റായാണ് ലക്ഷ്മി മിമിക്രി ചെയ്തത്, ഇത് ശരിക്കും ഒന്നൊന്നര സര്‍പ്രൈസായെന്നായിരുന്നു കവിത നായര്‍ പറഞ്ഞത്. അച്ഛന് ഒരുമ്മ തരുമോയെന്ന് ചോദിച്ച് മകളെ അരികിലേക്ക് വിളിച്ചായിരുന്നു മണി ശ്രീലക്ഷ്മിയെ യാത്രയാക്കിയത്.

കലാഭവന്‍ മണി മരിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുമ്പോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയര്‍ന്നു. സഹോദരന്‍ ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫര്‍ ഇടുക്കി എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

മലയാള സിനിമാ ലോകത്തിന്നും ഒരു തീരാ നഷ്ടം തന്നെയാണ് കലാഭവന്‍ മണിയുടെ വിയോഗം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമായാണ് മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. മിമിക്രി,അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും പകരം വെയ്ക്കാനാകാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും.

More in Malayalam

Trending

Recent

To Top