Connect with us

സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞാന്‍ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തില്‍ സോനു എത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; തുറന്ന് പറഞ്ഞ് നടി

Malayalam

ഏറെ ആരാധകരുള്ള താരമാണ് സോനു സൂദ്. കോവിഡിന്റെ പശ്ചത്തലത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് അദ്ദേഹം സഹായം എത്തിക്കുന്നത്. ഇതിനിടയില്‍ അദ്ദേഹം കോവിഡ് ബാധിതനായി എങ്കിലും വളരെപ്പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സോനു സൂദ് പ്രധാനമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഹുമ ഖുറേഷി.

കോവിഡ് കാലത്ത് സോനു ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ എല്ലാം പ്രശംസിച്ചു കൊണ്ടാണ് ഹുമ ഖുറേഷി സംസാരിച്ചത്. ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരന്‍ ആകാന്‍ കഴിയുക എന്ന ചോദ്യത്തിന് ആണ് താരം മറുപടി പറഞ്ഞത്. ”സത്യസന്ധമായി പറയട്ടെ, സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞാന്‍ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തില്‍ സോനു എത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മഹത്തരമായിരിക്കും, അല്ലേ?” എന്നാണ് ഹുമ ഖുറേഷി പറയുന്നത്.

കോവിഡ് മഹാമാരിക്കിടെ പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങായ താരമാണ് സോനു സൂദ്. കോവിഡ് ഒന്നാം തരംഗത്തില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ്, ട്രെയ്ന്‍, ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തി സോനു നാടുകളിലേക്ക് അയച്ചത്. കോവിഡ് മുന്‍ നിര പോരാളികള്‍ക്കായി ഭക്ഷണവും താമസ സൗകര്യവും താരം ഒരുക്കിയിരുന്നു. രണ്ടാം തരംഗത്തില്‍ രാജ്യ വ്യാപകമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചും നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സോനുവിന്റെ പേരില്‍ ചാരിറ്റി സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top