Connect with us

മയക്കു മരുന്ന് കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍; ഫ്‌ളാറ്റില്‍ നിന്ന് മയക്കു മരുന്നുകളും നാലരക്കിലോയൊളം കഞ്ചാവും പിടിച്ചെടുത്തു

News

മയക്കു മരുന്ന് കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍; ഫ്‌ളാറ്റില്‍ നിന്ന് മയക്കു മരുന്നുകളും നാലരക്കിലോയൊളം കഞ്ചാവും പിടിച്ചെടുത്തു

മയക്കു മരുന്ന് കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍; ഫ്‌ളാറ്റില്‍ നിന്ന് മയക്കു മരുന്നുകളും നാലരക്കിലോയൊളം കഞ്ചാവും പിടിച്ചെടുത്തു

തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാളിനെ മയക്കുമരുന്ന് കേസില്‍ എന്‍സിബി കസ്റ്റഡിയിലെടുത്തു. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരും കസ്റ്റഡിയിലായി. നടിയുടെ ഫ്‌ലാറ്റില്‍ നിന്ന് മയക്കുമരുന്നും നാലരക്കിലോയോളം കഞ്ചാവും കണ്ടെടുത്തു. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ബംഗ്ലൂരു പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വലിയ വാര്‍ത്തയായതിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗം നിഷേധിച്ച് ഇവര്‍ രംഗത്തുവന്നിരുന്നു.

നടിമാര്‍ക്കൊപ്പം വീരേന്‍ ഖന്ന, രാഹുല്‍ ടോന്‍സ്, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി പ്രതികളുടെ മുടികള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും അത് നല്‍കിയിരുന്നു. പരിശോധനാഫലം വേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

9 മാസങ്ങള്‍ക്ക് മുന്‍പ് നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ മുടി പരിശോധയ്ക്ക് അയച്ചത്. മുടി പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ അതിന്റെ അംശം ഒരുവര്‍ഷം വരെ ശരീരത്തിലുണ്ടാകും. എന്നാല്‍ രക്തവും മൂത്രവും 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാല്‍ മാത്രമെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താവൂ. ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

More in News

Trending

Recent

To Top