Connect with us

‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍!’; വീഡിയോയുമായി ശോഭന, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalam

‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍!’; വീഡിയോയുമായി ശോഭന, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍!’; വീഡിയോയുമായി ശോഭന, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒരുകാലത്ത് മലയാള തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന. ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം സോഷയ്ല്‍ മീഡിയയില്‍ സജീവമാകുന്നത്. നടിയെന്ന നിലയില്‍ മാത്രമല്ല നര്‍ത്തികയെന്ന നിലയിലും ഏറെ ആരാധകര്‍ ശോഭനയ്ക്കുണ്ട്.

ഇപ്പോഴിതാ ശോഭനയുടെ ചില ഡാന്‍സ് പോസുകളുടെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍ എന്ന ക്യാപ്ഷനാണ് ശോഭന എഴുതിയിരിക്കുന്നത്. വിവിധ ഡാന്‍സ് പോസുകളാണ് ശോഭനയും സംഘവും ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിശ്വേശ് ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ പുസ്തക ശേഖരത്തിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. കഥ, കവിത, നോവല്‍, നൃത്തം, പാചകം, സംഗീതം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലുള്ള പുസ്തകകങ്ങളും താരത്തിന്റെ ശേഖരത്തിലുണ്ട്. താന്‍ വായിച്ചതും തനിക്ക് ഇഷ്ടമുള്ളതുമായ പുസ്തകങ്ങളെക്കുറിച്ചും ലോകത്തിലേക്കുള്ള എന്റെ ജാലകം എന്ന ക്യപ്ഷന്‍ എഴുതി ശോഭന പറയുന്നുണ്ട്.

ഇതാദ്യമായാണ് ശോഭന തന്റെ പുസ്തക ലോകത്തെ കുറിച്ച് പറയുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായും രംഗത്ത് എത്തുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച നടിക്ക് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവാര്‍ഡുകള്‍ ശോഭന നേടിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top