Connect with us

ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച നടി ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ്

News

ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച നടി ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ്

ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച നടി ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ്

ബോളിവുഡി നടി ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച താരമാണ് ശില്‍പ.

വാക്സിന്‍ സ്വീകരിച്ചത് ജനുവരിയില്‍ കോവിഡ് പോസിറ്റീവ് നാലാം ദിവസം. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ. വാക്സിന്‍ സ്വീകരിക്കൂ, എല്ലാ നിയമങ്ങളും പാലിക്കൂ. നിങ്ങള്‍ക്ക് നല്ലത് ഏതാണെന്ന് ഗവണ്‍മെന്റിന് അറിയാം. എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കുടുംബത്തിനൊപ്പം ദുബായില്‍ താമസിക്കുകയാണ് ശില്‍പ ശിരോദ്കര്‍. ഈ വര്‍ഷം ജനുവരിയിലാണ് ശില്‍പ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. ദുബായില്‍ നിന്ന് സിനോഫാര്‍മ വാക്സിനാണ് എടിത്തത്. ഇതോടെ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച ബോളിവുഡ് സെലിബ്രിറ്റിയായി 52 കാരി.

1990കളിലാണ് ശില്‍പ് ശിരോദ്കര്‍ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്നത്. ഹം, ആന്‍ഖേന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ് ശില്‍പ. അപരേഷ് രഞ്ജിത്താണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.

More in News

Trending

Recent

To Top