Connect with us

മകന്‍ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അകത്ത്, മകനെ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ഷാരൂഖ് കരിയര്‍ മറന്നു; കൂടെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നയന്‍താര

Malayalam

മകന്‍ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അകത്ത്, മകനെ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ഷാരൂഖ് കരിയര്‍ മറന്നു; കൂടെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നയന്‍താര

മകന്‍ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അകത്ത്, മകനെ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ഷാരൂഖ് കരിയര്‍ മറന്നു; കൂടെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നയന്‍താര

മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ ആരാധകരുള്ള ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഏറെ അമ്പരപ്പോടെയാണ് ബോളിവുഡ് ലോകവും ആരാധകരും കേട്ടത്. ആഡംബര കപ്പലായ കോര്‍ഡീലിയ എന്ന ക്രൂസ് കപ്പിലില്‍ പുലര്‍ച്ചെ എന്‍സിബി നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരവധി നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.

ഇതിനു പിന്നാലെ ഓരോ ദിവസവും ബോളിവുഡി ലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു ഷാരൂഖ് ഖാനും ആര്യന്‍ഖാനും. ഇപ്പോഴിതാ വീണ്ടും ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്‌ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്. നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് വീണ്ടും മയക്കു മരുന്ന് കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തെഴുന്നേറ്റത്.

സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലാകുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടു. തുടര്‍ന്നാണ് നയന്‍താര സിനിമയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നയന്‍താര കൊടുത്ത ഡേറ്റില്‍ സിനിമ ചിത്രീകരിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം.

നയന്‍താരയുടെ കൈവശം നിറയെ ചിത്രങ്ങള്‍ ഉള്ളതിനാല്‍ ഷാരുഖാന്‍-അറ്റ്‌ലി സിനിമയില്‍ ഇനി അഭിനയിക്കാന്‍ സാധിക്കുകയില്ലന്നാണ് വിനോദ വെബ്സൈറ്റുകള്‍ പറയുന്നത്. നയന്‍താരയ്ക്ക് പകരം സാമന്ത ഷാരൂഖിന്റെ നായികയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഇതിനു പിന്നാലെ ഷാരൂഖ് മുമ്പ് പറഞ്ഞ വാക്കുകളും വൈറലാകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമി ഗ്രവാളുമായി നടത്തിയ സംഭാക്ഷണത്തിലാണ് തന്റെ മകന് നല്‍കാറുള്ള ഉപദേശങ്ങളെ കുറിച്ച് ഷാരൂഖ് പറഞ്ഞിരിക്കുന്നത്. നിനക്ക് ഡ്രഗ്സ് ഉപയോഗിക്കാം, സെക്സ് ചെയ്യാം, സ്ത്രീകളുടെ ഒപ്പം പോകാം, താന്‍ ചെയ്യാത്തതൊക്കെ മകന് ചെയ്യാമെന്ന് ആയിരുന്നു രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ഷാരൂഖ് മകനോട് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ വാക്ക് അനുസരിച്ച് അച്ഛന്‍ പറഞ്ഞ വഴിയേ തന്നെ മകന്‍ പോയെന്നും അതില്‍ ആര്യനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് എല്ലാവരും പറയുന്നത്. ഇതിപ്പോള്‍ അച്ഛന്റെ കരിയറിനെ തന്നെ ബാധിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇവര്‍ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

പ്രതികള്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഒരേ കപ്പലില്‍ യാത്രചെയ്തു എന്നതിനാല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ജാമ്യം നല്‍കിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവില്‍ പറയുന്നു. എന്‍.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികള്‍ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.

ഒക്ടോബര്‍ 28-നാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യന് വേണ്ടി ആള്‍ ജാമ്യംനിന്നത്.

ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ അടക്കമുള്ളവരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.സി.ബി. കസ്റ്റഡിയില്‍ ദിവസങ്ങളോളം ചോദ്യംചെയ്തു. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ആര്‍തര്‍ റോഡ് ജയിലിലടച്ചു. ഇതിനിടെ, സെഷന്‍സ് കോടതിയിലും എന്‍.ഡി.പി.എസ്. പ്രത്യേകകോടതിയിലും ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 30-ന് ആര്യന്‍ ജയില്‍മോചിതനാവുകയും ചെയ്തു.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചിരുന്നത്. ആര്യന്‍ ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി സംഘം കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ആര്യനെ ഒരു കാരണവശാലും കേസില്‍ ജാമ്യം നല്‍കി പുറത്തുവിടരുതെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ആര്യന്‍ ഖാന് ലഹരി ഇടപാടുകളില്‍ നേരിട്ട് പങ്കുണ്ടെന്നും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എന്‍.സി.ബി വാദിച്ചിരുന്നുന്നത്.

More in Malayalam

Trending

Recent

To Top