Connect with us

ഗുജറാത്തില്‍ നിന്നും 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെ; നടന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി

News

ഗുജറാത്തില്‍ നിന്നും 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെ; നടന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി

ഗുജറാത്തില്‍ നിന്നും 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെ; നടന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ പിടിയിലായത്. ആര്യന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബാല്‍.

ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണുള്ളതെന്നും എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒറു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 23കാരനായ ആര്യന്‍ ഖാന്‍ നിരന്തമായി ലഹരി കച്ചവടക്കാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യന്‍ ഖാന്റെ പക്കല്‍ നിന്നല്ലെന്ന് എന്‍സിബി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്ത യുവനടി അനന്യ പാണ്ഡെ ആര്യനുമായി താന്‍ നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റ് തമാശയുടെ ഭാഷയിലുള്ളതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഞ്ചാവിന്റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.

കഞ്ചാവ് ഒപ്പിക്കാന്‍ പറ്റുമോ എന്നായിരുന്നു മുന്‍ വാട്‌സ്ആപ്പ് ചാറ്റില്‍ ആര്യന്‍ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നല്‍കിയ മറുപടി. ഇരുവരും തമ്മില്‍ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാന്‍ എന്‍സിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാല്‍ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താന്‍ ആര്‍ക്കും ലഹരി മരുന്ന് നല്‍കിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അനന്യ ആവര്‍ത്തിച്ചു.

2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

More in News

Trending

Recent

To Top