മലയാളികള്‍ ഇന്നും മറക്കാത്ത, ഇന്നും ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് ആറാം തമ്പുരാന്. ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മോഹന്‍ലാല്‍. സാധാരണയുള്ള മാനറിസങ്ങള്‍ വരെ ചിത്രത്തില്‍ ഉപയോഗിക്കുന്നയാളാണ് ഷാജി കൈലാസ് എന്നും മറ്റൊരു സംവിധായകനിലും ഈ പ്രത്യേകത കണ്ടിട്ടില്ലെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
‘ഷാജി കൈലാസ് ഒരു അത്ഭുത മനുഷ്യനാണ്. നമ്മള് വെറുതേ ഇരുന്ന് ചെയ്യുന്ന ആക്ഷന്‍സ് വരെ സീനില്‍ ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കും. അതുകൊണ്ടാണ് ആ സിനിമയ്ക്ക് വലിയൊരു മാജിക്ക് ഉണ്ടാകുന്നത്.
ചിലപ്പോള്‍ നമ്മള് ഇരുന്ന് കാല് അനക്കുന്നതാണെങ്കില് പുള്ളി അത് ശ്രദ്ധിച്ചിട്ട് ഏതെങ്കിലും ഒരു സീനില്‍ കാലനക്കുന്നത് പോലെ കാണിക്കും. നമ്മള് എപ്പഴോ അറിയാതെ ചെയ്ത മാനറിസങ്ങളാണ് ആ സിനിമയില്‍ കാണുന്നത്.
എനിക്ക് തോന്നുന്നു മലയാളത്തില്‍ അത്തരത്തിലൊരു നിരീക്ഷണമുള്ള സംവിധായകനാണ് ഷാജി കൈലാസ്. വേറെ ആരിലും ഇങ്ങനെയൊരു സ്വഭാവം കണ്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് അത്തരമൊരു ഭംഗി ഉണ്ടാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ആറാന്‍ തമ്പുരാന് എന്ന ചിത്രം 1997ലാണ് പുറത്തിറങ്ങിയത്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയത് രവീന്ദ്രനാണ്.
വിഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാമസിംഹന് ഇതേ കുറിച്ച്...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങിയിട്ട് ഒരാഴ്ചയാവുകയാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ താരവും...
ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ ഞാനും ദിവ്യയും...