Malayalam
ഇപ്പോഴും നിരവധി പേര്‍ എന്നെ ‘ദളപതിയുടെ തങ്കച്ചി’ എന്നാണ് വിളിക്കുന്നത്; എന്നും അഭിമാനവും സന്തോഷവും മാത്രമെന്ന് ശരണ്യ മോഹന്‍
ഇപ്പോഴും നിരവധി പേര്‍ എന്നെ ‘ദളപതിയുടെ തങ്കച്ചി’ എന്നാണ് വിളിക്കുന്നത്; എന്നും അഭിമാനവും സന്തോഷവും മാത്രമെന്ന് ശരണ്യ മോഹന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശരണ്യ മോഹന്‍. ഇപ്പോഴിതാ വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് ശരണ്യ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘വേലായുധം സിനിമ റിലീസ് ചെയ്തിട്ട് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇപ്പോഴും നിരവധി പേര്‍ എന്നെ ‘ദളപതിയുടെ തങ്കച്ചി’ എന്നാണ് വിളിക്കുന്നത്.
അദ്ദേഹത്തെ പോലെ നല്ലൊരു കലാകാരനൊപ്പം, മനുഷ്യനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനവും സന്തോഷവും മാത്രം. വിജയ് അണ്ണന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു” എന്നായിരുന്നു ശരണ്യയുടെ കുറിപ്പ്.
ബാലതാരമായി സിനിമയിലെത്തി മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലെല്ലാം ശരണ്യ ശ്രദ്ധ നേടിയിരുന്നു. ശരണ്യയ്ക്ക് തമിഴകത്ത് ഏറെ ശ്രദ്ധ നേടികൊടുത്ത ചിത്രമായിരുന്നു വേലായുധം. 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ്യുടെ അനിയത്തി ആയാണ് ശരണ്യ വേഷമിട്ടത്. വിവാഹത്തിന് ശേഷം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശരണ്യ എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അതേസമയം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരും പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് ബീസ്റ്റ് എന്നാണ്. വിജയുടെ പിറന്നാള്‍ ദിനത്തില്‍ ഷോര്‍ട്ട് ഗണ്ണുമായി നില്‍ക്കുന്ന വിജയുടെ ഫസ്റ്റ് ലുക്കാണ് പുറത്ത് വിട്ടത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഏപ്രിലില്‍ വിജയ് യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.20 ദിവസമായിരുന്നു ജോര്‍ജിയയിലെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് താരങ്ങളും അണിയറ പ്രവര്‍ത്തകരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഇന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്താനായില്ല. അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് അനുസരിച്ച് ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാകുമോ എന്നതില്‍ ഉറപ്പില്ല.