Connect with us

‘OMKV’…!സന്തോഷ് പണ്ഡിറ്റിനെ ചവിട്ടി പുറത്താക്കി സ്റ്റാര്‍ മാജിക് സംവിധായകന്‍, സന്തോഷിന് എല്ലാം അറിയാമായിരുന്നു, അവിടെവെച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് പറഞ്ഞിട്ട് പുറത്തിറങ്ങി ചീപ്പ് ഷോ കാണിക്കുന്നു; നവ്യയും നിത്യയുമായിരുന്നു അവിടുത്തെ ഗസ്റ്റ്, സന്തോഷ് മറ്റ് താരങ്ങളെപ്പോലെ തന്നെയുള്ള വ്യക്തിയായിരുന്നു

Malayalam

‘OMKV’…!സന്തോഷ് പണ്ഡിറ്റിനെ ചവിട്ടി പുറത്താക്കി സ്റ്റാര്‍ മാജിക് സംവിധായകന്‍, സന്തോഷിന് എല്ലാം അറിയാമായിരുന്നു, അവിടെവെച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് പറഞ്ഞിട്ട് പുറത്തിറങ്ങി ചീപ്പ് ഷോ കാണിക്കുന്നു; നവ്യയും നിത്യയുമായിരുന്നു അവിടുത്തെ ഗസ്റ്റ്, സന്തോഷ് മറ്റ് താരങ്ങളെപ്പോലെ തന്നെയുള്ള വ്യക്തിയായിരുന്നു

‘OMKV’…!സന്തോഷ് പണ്ഡിറ്റിനെ ചവിട്ടി പുറത്താക്കി സ്റ്റാര്‍ മാജിക് സംവിധായകന്‍, സന്തോഷിന് എല്ലാം അറിയാമായിരുന്നു, അവിടെവെച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് പറഞ്ഞിട്ട് പുറത്തിറങ്ങി ചീപ്പ് ഷോ കാണിക്കുന്നു; നവ്യയും നിത്യയുമായിരുന്നു അവിടുത്തെ ഗസ്റ്റ്, സന്തോഷ് മറ്റ് താരങ്ങളെപ്പോലെ തന്നെയുള്ള വ്യക്തിയായിരുന്നു

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോഡിഷെയിമിംഗുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്‌നം തന്നെ ഈ പരിപാടിയ്‌ക്കെതിരെ നടന്നിരുന്നു. ഈ അടുത്ത് ആയിരുന്നു സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്ന നിലയില്‍ വലിയ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. നടി നവ്യ നായരും നിത്യ ദാസും അതിഥികളായി എത്തിയപ്പോഴുണ്ടായ സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തിരുന്നത്.

ഈ പരിപാടി സ്‌ക്രിപ്റ്റഡ് ആണെന്ന് പല താരങ്ങളും പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ വിവാദമായ എപ്പിസോഡും സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും സന്തോഷിനോട് നേരത്തെ തന്നെ എല്ലാം പറഞ്ഞിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. പ്രോഗ്രാമിന്റെ ആരാധകരായിരുന്ന നിരവധി പേര്‍, സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ലെന്ന കാരണത്താല്‍ ഷോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റിനോട് എല്ലാം പറഞ്ഞിരുന്നു. അതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറയണമായിരുന്നുവെന്നും അല്ലാതെ പുറത്തിറങ്ങിയ ശേഷം ഇപ്പോള്‍ ഒരു ചീപ്പ് ഷോ കാണിക്കരുതായിരുന്നുവെന്നുമാണ് പല താരങ്ങളും പറയുന്നത്. നവ്യയും നിത്യയുമായിരുന്നു അവിടുത്തെ ഗസ്റ്റ്. സന്തോഷ് മറ്റ് താരങ്ങളെപ്പോലെ തന്നെയുള്ള വ്യക്തിയായിരുന്നു. അപ്പോള്‍ എല്ലാവരോടും പറയുന്ന തമാശകളും കളിയാക്കലുകളും മാത്രമേ സന്തോഷിനോടും പറഞ്ഞിട്ടുള്ളൂ. പിന്നെ ഇപ്പോള്‍ ഇതെങ്ങനെയാണ് വിപരീതമായതെന്ന് അറിയില്ലെന്നാണ് പലരും പറയുന്നത്.

വിവാദങ്ങള്‍ പുകഞ്ഞതോടെ നവ്യയും നിത്യയും ഇതിന്റെ ഡയറക്ടറായ അനൂപ് ജോണും സന്തോഷിനോട് മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ആരും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അനൂപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് വൈറലായി മാറുന്നത്. സ്റ്റാര്‍ മാജിക്കിലെ മറ്റ് താരങ്ങളെ ടാഗ് ചെയ്തുകൊണ്ട് ഒഎംകെവി എന്നാണ് അനൂപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സന്തോഷ് പണ്ഡിറ്റിനെ ഉദ്ദേശിച്ച് തന്നെയാണെന്നു തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനു താഴെ സന്തോഷിനെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്നും സന്തോഷിനെ ചവിട്ടി പുറത്താക്കി എന്നാണ് സംവിധായകന്‍ പറയാതെ പറയുന്നതെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

വിവാദങ്ങള്‍ക്കിടെ അന്ന് സംഭവിച്ചത് ഇതാണ് എന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു. അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടാതെ എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി.

ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര് പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാം എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണ് എന്ന് എനിക്ക് തോന്നി.

അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അത് അടിച്ചു മാറ്റിയത് എന്നല്ല. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക. അത് പറ്റുകയാണെങ്കില്‍ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം.

അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാള്‍ ബഹുമാനിക്കണമെങ്കില്‍ സ്‌നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യണം. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പറ്റിയ എത്ര പേര്‍ അതിലുണ്ടെന്ന് എനിക്ക് അറിയില്ല.

സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞു കൊണ്ട സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നു. ഞാന്‍ അറിഞ്ഞിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ നശിപ്പിക്കാം എന്ന ധാരണയില്‍ എത്തി ചിലര്‍ ചെയ്തതാണ് എന്ന് എനിക്ക് സംശയമുണ്ട്. ഈ ചോദ്യങ്ങള്‍ ഡയറക്ടറോടും ബന്ധപ്പെട്ടവരോടും ചോദിക്കണം. ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇത് പോലെത്തെ പരിപാടികള്‍. സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് സാധിച്ചു എന്നുമാണ് താരം പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top