Connect with us

‘പൊതുവില്‍ വഴി തെറ്റാതെ അളന്നു മുറിച്ചു ശ്രദ്ധയോടെ ജീവിക്കുന്ന ഞാന്‍ എപ്പോഴെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ ഇവളുടെ മുന്‍പില്‍ മാത്രമാണ് എന്നതാണ് സത്യം’; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

Uncategorized

സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് എത്താറുണ്ട്. ഇപ്പോഴിതാ യാത്രാവേളയില്‍ നമ്മളില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്ന GPS ലൊക്കേഷന്‍ എന്ന ഗൂഗിള്‍ മാപ്പ് സംവിധാനത്തിലെ സ്ത്രീ ശബ്ദത്തിന്റെ ഉടമയെ കുറിച്ചാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നുത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ;

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഗൂഗിള്‍ മാപ്പ് (GPS ലൊക്കേഷന്‍) ഇട്ട് വാഹനം ഓടിക്കുമ്പോള്‍ നമുക്ക് നിര്‍ദ്ദേശം തരുന്ന സ്ത്രീ ശബ്ദത്തിന്റെ ഉടമ (പല ഡ്രൈവിംഗ് പുലികളിയും , ഡ്രൈവിംഗ് സിംഹങ്ങളെയും വഴി തെറ്റിക്കുന്ന ആ സ്ത്രീ ) Karen Elizabeth Jacobsen ji ആണ് .
2002 ലാണ് GPS ലെ Text to Speak സിസ്റ്റത്തില്‍ കാരെന്‍ ജേക്കബ്‌സണ്‍ന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത്. തുടര്‍ന്നാണ് കേരളത്തില്‍ ഇവരെ ”ഭൂപടം മാമി”, ”ഗൂഗിള്‍ അമ്മച്ചി”, ”ഗൂഗിളിലെ പെണ്ണുംപിള്ള ‘ എന്നും ”ബഹുമാനത്തോടെ” ചില മലയാളികള്‍ വിളിപ്പേര് നല്‍കി . മറ്റുള്ള രാജ്യക്കാര്‍ ഇവരെ ‘ജിപിഎസ് ഗേള്‍’ എന്ന വിളിപ്പേര് നല്‍കി .

പൊതുവില്‍ വഴി തെറ്റാതെ അളന്നു മുറിച്ചു ശ്രദ്ധയോടെ ജീവിക്കുന്ന ഞാന്‍ എപ്പോഴെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ ഇവളുടെ മുന്‍പില്‍ മാത്രമാണ് എന്നതാണ് സത്യം . (അപൂര്‍വമായി വഴി തെറ്റി പറഞ്ഞു തന്നിട്ടുണ്ട് )പക്ഷെ 90% ഈ സോഫ്റ്റ്വെയര്‍ കറക്റ്റ് ആണ്.
Karen ji ഒരു പാട്ടുകാരിയും , dubbing artist കൂടിയാണ്.

(വാല്‍കഷ്ണം ..ആസ്ട്രേലിയയില്‍ ജനിച്ചു അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് കേരളത്തിലെ വഴികള്‍ മുഴുവനായി അറിയണമെന്നില്ല . വെറുതെ അല്ല ഇടക്കൊക്കെ GPS ഇട്ടു പോയി ചിലര്‍ വഴി തെറ്റി ”പെരുവഴിയില്‍” ആകുന്നത് . കേരളത്തില്‍ ജീവിക്കുന്ന നമ്മുക്ക് തന്നെ ഇവിടുത്തെ പല വഴികളും അറിയില്ല. അപ്പോഴാണ് ആസ്ട്രേലിയയില്‍ ഇരുന്നു ഇവര്‍ കഷ്ടപ്പെട്ട് നമ്മുക്കു വഴിപറഞ്ഞു തരുന്നത്. ഇവരെ വിമര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്..)

More in Uncategorized

Trending

Recent

To Top