വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യങ്ങള്‍ക്കുള്ള സാനിയ ഇയ്യപ്പന്റെ മറുപടിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
ചോദ്യങ്ങള്‍ ചോദിക്കാന്‍ സാനിയ ഇയ്യപ്പന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇനി പോകാന്‍ ഇഷ്ടമുള്ള സ്ഥലം എതെന്ന ചോദ്യത്തിന് ആംസ്റ്റാര്‍ഡാം എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ ഉത്തരം.
സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ഇതുവരെ തീരുമാനിക്കാത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് ആ ഫോട്ടോയും സാനിയ ഇയ്യപ്പന്‍ പങ്കുവെച്ചു. ഇതിനു മുമ്പും ആരാധകരുടെ കമന്റുകള്‍ക്ക് സാനിയ ഇയ്യപ്പന്‍ മറുപടി നല്‍കിയിട്ടുണ്ട്.
സിനിമകളില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും സാനിയ ഇയ്യപ്പന്‍ മുന്‍നിരയിലാണ്. ബാല്യകാലസഖിയാണ് സാനിയ ഇയ്യപ്പന്‍ ആദ്യമായി അഭിനയിച്ച ചിത്രം. റോഷന് ആന്‍ഡ്യൂസിന്റെ ദുല്‍ഖര്‍ ചിത്രമായ സല്യുട്ടിലാണ് സാനിയ ഇയ്യപ്പന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
കുറച്ച് ദിവസങ്ങളായി സനൽകുമാർ ശശിധരനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സനൽകുമാർ ശശിധരന്റെ...