Connect with us

നടി സാന്ദ്ര തോമസ് രണ്ട് ദിവസമായി ഐസിയുവില്‍; എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പം വേണമെന്ന് സഹോദരി

Malayalam

നടി സാന്ദ്ര തോമസ് രണ്ട് ദിവസമായി ഐസിയുവില്‍; എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പം വേണമെന്ന് സഹോദരി

നടി സാന്ദ്ര തോമസ് രണ്ട് ദിവസമായി ഐസിയുവില്‍; എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പം വേണമെന്ന് സഹോദരി

ഡെങ്കിപ്പനിയെ തുടര്‍ന്ന് നടി സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി കൂടി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടിയുടെ സഹോദരി സ്‌നേഹയാണ് ഈ വിവരം അറിയിച്ചത്. ‘ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം’എന്നും സ്‌നേഹ കുറിച്ചു.

നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെയും മക്കളുടെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സാന്ദ്ര പങ്കുവെച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. മാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു സാന്ദ്രയുടെ കുറിപ്പ്. ഗര്‍ഭിണിയായിരുന്ന സമയം തനിക്ക് ഉണ്ടായ ഡിപ്രഷനും അതിനെ മറികടന്ന വഴികളെ പറ്റിയുമാണ് സാന്ദ്ര പറഞ്ഞിരുന്നത്.

സാന്ദ്ര തോമസിന്റെ വാക്കുകളിങ്ങനെ, ‘ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ശേഷവും ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയി. എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്ബോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്നമെന്നായിരുന്നു അവര്‍ കരുതിയത്’.

ഇരട്ടക്കുട്ടികളായിരുന്നതുകൊണ്ട് തന്നെ ആ സമയത്ത് ശരീരഭാരം വല്ലാതെ കൂടിയിരുന്നു. എന്നാല്‍ ആ ഘട്ടം താനൊറ്റയ്ക്കാണ് തരണം ചെയ്തത്. ‘കേട്ടാല്‍ നിസാരമെന്ന് തോന്നാം ആ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതില്‍ നിന്ന് ലഭിച്ചിരുന്നു. വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരിച്ച് വിടാനായി ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല’,

Continue Reading
You may also like...

More in Malayalam

Trending

Recent

To Top