Connect with us

സാമന്ത ഗാര്‍ഹിക പീഡനത്തിന്റെ ഇര ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേട്ട് അന്തം വിട്ട് ആരാധകര്‍

Malayalam

സാമന്ത ഗാര്‍ഹിക പീഡനത്തിന്റെ ഇര ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേട്ട് അന്തം വിട്ട് ആരാധകര്‍

സാമന്ത ഗാര്‍ഹിക പീഡനത്തിന്റെ ഇര ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേട്ട് അന്തം വിട്ട് ആരാധകര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നായിരുന്നു മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് എസ് എന്നുള്ളത് മാറ്റി സാമന്ത എന്ന് തന്നെ ആക്കിയിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പിരിയാനുള്ള കാരണം താരങ്ങളോ അടുത്ത ബന്ധുക്കളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയാണ്.

ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന സ്റ്റോറികളെല്ലാം ബന്ധം പിരിഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിലയിരുത്തുന്നതും. ഇതിനിടെ സാമന്തയുടെ സ്റ്റൈലിസ്റ്റ് പ്രീതം ജുകാല്‍ക്കറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പേരെടുത്ത് പറയാതെ പ്രീതം പങ്കുവച്ച കുറിപ്പ് സാമന്തയുടേയും നാഗ ചൈതന്യയുടേയും ഡിവോഴ്സുമായി ബന്ധപ്പെട്ടതാണ് എന്നാണ് വിലയിരുത്തലുകള്‍. മോശം ബന്ധത്തിന്റെ ഇരയാണ് സാമന്ത എന്ന സൂചനയാണ് പ്രീതമിന്റെ വാക്കുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

‘അവരാണ് വീട്ടിനുള്ളിലെ പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുന്നത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരാണ്. ഇന്നത്തെ കാലത്ത് അതിക്രമം മാനസികമായ അധിക്ഷേപങ്ങളുടേയും വിമര്‍ശനത്തിന്റേയേും രൂപത്തിലാണ്’ എന്നായിരുന്നു പ്രീതം കുറിച്ചത്. പിന്നാലെ ഈ സ്റ്റോറികള്‍ പ്രീതം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടാണ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രീതമിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാഗാര്‍ജുനയുടെ ആരാധകര്‍. നാഗ ചൈതന്യയുടെ പിതാവാണ് നാഗാര്‍ജുന. അദ്ദേഹത്തിന്റെ ആരാധകരാണ് പ്രീതമിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രീതം സ്റ്റോറികളിലൂടെ പങ്കുവെക്കുന്നുണ്ട്.

തങ്ങള്‍ ഇനി ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നാണ് താരങ്ങള്‍ അറിയിച്ചത്. സുഹൃത്തുക്കളായിരിക്കുമെന്നും താരങ്ങള്‍ പറഞ്ഞു. പിന്നാലെ പ്രതികരണവുമായി നാഗാര്‍ജുനയും എത്തുകയായിരുന്നു. നിര്‍ഭാഗ്യകരം എന്നായിരുന്നു വേര്‍ പിരിയലിനെ നാഗാര്‍ജുന വിശേഷിപ്പിച്ചത്. സാമന്തയുമൊത്തുള്ള നിമിഷങ്ങളെല്ലാം തങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു.

ഒരു ദശാബ്ദത്തിന് മേലായി ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു, അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴം, ഞങ്ങള്‍ക്കിടയില്‍ ആ പ്രത്യേക ബന്ധം എപ്പോഴും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പറയാനുള്ളതിതാണ്, അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി നാഗ ചൈതന്യ ഒരു പാര്‍ട്ടി തന്നെ തന്റെ വീട്ടില്‍ ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ സാക്ഷാല്‍ അമീര്‍ഖാന്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ സാമന്ത പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ സാമന്ത എത്താതിരുന്നതോടെ വിവാഹമോചനവാര്‍ത്തകള്‍ക്ക് ആക്കം കൂടിയിരികകുകയാണ്. ഇത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഒരുകൂട്ടര്‍ സാമന്തയെ ആണ് വിമര്‍ശിക്കുന്നത്. വീട്ടില്‍ വലിയൊരു പാര്‍ട്ടി നടക്കുമ്പോള്‍ സാമന്ത പങ്കെടുക്കാത്തത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല എന്നു തുടങ്ങി നിരവധി പേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.

More in Malayalam

Trending

Recent

To Top