Malayalam
‘ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്’; തുറന്ന് പറഞ്ഞ് സാജു നവോദയ
‘ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്’; തുറന്ന് പറഞ്ഞ് സാജു നവോദയ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് സാജു നവോദയ. മിനിസ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കോമഡി സ്‌കിറ്റില്‍ പാഷാണം ഷാജി എന്ന കഥാപാത്രമായി എത്തിയതോടെയാണ് നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഈ പേരില്‍ തന്നെ അറിയപ്പെടുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ശേഷം സംഭവിച്ച രസകരമായ കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സാജു. ‘പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല.’
‘ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല’ എന്നാണ് സാജു ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞത്.
അതേസമയം, 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെയാണ് സാജു സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. ആടുപുലിയാട്ടത്തില്‍ സാജു ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018ല്‍ കരിങ്കണ്ണന്‍ എന്ന സിനിമയില്‍ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
