Connect with us

സൈജുവിന്റെ കാറിലും ഫോണിലുമുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.., സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സംവിധാനങ്ങള്‍; ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗര്‍ഭ നിരോധന ഉറകള്‍, മദ്യപാന സാമഗ്രികള്‍, ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തു

Malayalam

സൈജുവിന്റെ കാറിലും ഫോണിലുമുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.., സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സംവിധാനങ്ങള്‍; ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗര്‍ഭ നിരോധന ഉറകള്‍, മദ്യപാന സാമഗ്രികള്‍, ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തു

സൈജുവിന്റെ കാറിലും ഫോണിലുമുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍.., സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സംവിധാനങ്ങള്‍; ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗര്‍ഭ നിരോധന ഉറകള്‍, മദ്യപാന സാമഗ്രികള്‍, ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തു

കൊച്ചിയില്‍ മിസ് കേരള ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഔടി കാറിലുണ്ടായിരുന്നത് സ്റ്റാര്‍ ഹോട്ടലുകളെ പോലും വെല്ലുന്ന അത്ര സംവിധാനങ്ങളാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഈ കാറിലേയ്ക്ക് മോഡലുകളെ നിര്‍ബന്ധിച്ച് കയറ്റാനായിരുന്നു ചെയ്‌സിംഗ്. അത് മനസിലാക്കിയാണ് അമിത വേഗതയില്‍ കാര്‍ പാഞ്ഞതും തുടര്‍ന്ന് അപകടത്തില്‍പ്പെ
്തും.

സൈജുവിനെയും ഔടി കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാറില്‍ നിന്ന് ഒരു ഡസനോളം വരുന്ന ഗര്‍ഭ നിരോധന ഉറകള്‍, ഉപയോഗിച്ച അത്രത്തോളമുള്ളവയുടെ കവറുകള്‍, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, ഗ്ലാസുകളടക്കം മദ്യപാന സാമഗ്രികള്‍, ഡിജെ പാര്‍ട്ടിയ്ക്ക് ഉപയോഗിക്കുന്ന മൈക്രോഫോണും മറ്റ് അനുബന്ധ ഉപകരണങ്ങളും കാറില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇതിനെല്ലാം പുറമേ സൈജുവിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു.

സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.

ഇന്ന് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണു പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യം.

ഹോട്ടലില്‍ നിന്ന് അമിത ലഹരിയില്‍ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനാണു താന്‍ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി. എന്നാല്‍, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിന്റെ വാദത്തെ പൊളിച്ചത്. സൈജുവിനെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിനു കാക്കനാട് സ്വദേശി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം സൈജു തങ്കച്ചന്റെ ഔഡികാര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ചെമ്പുമുക്കിലെ സൈജുവിന്റെ ഓഫീസില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. സൈജുവുമായി ഓഫീസിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കാറില്‍ നിന്നും സ്പീക്കര്‍, ഗ്ലാസ്, മരുന്നുകള്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ സൈജുവിന്റെ സാന്നിധ്യത്തില്‍ കെട്ടിട ഉടമക്ക് കൈമാറി.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

More in Malayalam

Trending

Recent

To Top