Malayalam
ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കില്ല; ഒരു നിബന്ധനയുണ്ട്; തുറന്ന് പറഞ്ഞ് സായി പല്ലവി
ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കില്ല; ഒരു നിബന്ധനയുണ്ട്; തുറന്ന് പറഞ്ഞ് സായി പല്ലവി
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഹിന്ദി സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം എന്ന് എനിക്ക് താത്പര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ ഹാ..! ചെയ്യാം എന്ന ആഗ്രഹിക്കുന്നില്ല.
എന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോള്‍ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുത്തുകയാണെങ്കില്‍ ചെയ്യും. ബോളിവുഡില്‍ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ തായ് മൊഴിയിലില്‍ ആയാലും മറ്റേത് ഭാഷയില്‍ ആണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ചെയ്യൂ.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്. മികച്ച കഥയും ടീമും വന്നാല്‍ ചെയ്യും. അതില്‍ എതിര്‍ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല. കുടുംബത്തിനൊപ്പം തനിയ്ക്ക് പോയിരുന്ന കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് നേരത്തെ തന്നെ സായ് പല്ലവി പറഞ്ഞിട്ടുണ്ട്. വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ അത് തന്റെ കംഫര്‍ട്ട് ലെവലില്‍ ആയിരിക്കണം എന്നതും നടിയുടെ നിബന്ധനയാണ്.
