Connect with us

ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണ്, ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യും; തന്റെ വീക്ക്‌നെസിനെ കുറിച്ച് പറഞ്ഞ് റിമി ടോമി

Malayalam

ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണ്, ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യും; തന്റെ വീക്ക്‌നെസിനെ കുറിച്ച് പറഞ്ഞ് റിമി ടോമി

ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണ്, ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യും; തന്റെ വീക്ക്‌നെസിനെ കുറിച്ച് പറഞ്ഞ് റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ തന്റെ വീക്ക്‌നെസിനെ കുറിച്ചും ബലത്തെ കുറിച്ചുമെല്ലാം പറയുകയാണ് റിമി ടോമി. ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്‌നെസ്സ് എന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്. അവര്‍ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാന്‍ പറഞ്ഞു ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്. ഇതേ വാക്കുകള്‍ അടങ്ങുന്ന ഒരു ചിന്തയാണ് റിമി പങ്കിട്ടത്. ഒട്ടനവധി അഭിപ്രായങ്ങള്‍ ആണ് റിമിക്ക് ലഭിച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കേറെ പ്രിയപ്പെട്ട കുട്ടിമണിയുടെ വീഡിയോ പങ്കുവെച്ചും റിമി എത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. എന്റെ പൊന്നാണ്, ലവ് യൂ കുട്ടിമണി, ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന വേറൊരാളില്ല. നീ എന്റെയാണ്, എന്റെ മാത്രമെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സഹോദരിയായ റീനു ടോമിയുടെ മകളെക്കുറിച്ച് റിമി നേരത്തെയും വാചാലയായിരുന്നു.

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കിട്ടിരുന്നു. സഹോദരനായ റിങ്കുവിന്റെ മകളായ കണ്‍മണിയും റീനുവിന്റെ മകനായ കുട്ടാപ്പിയും കൊച്ചമ്മയെന്നാണ് റിമിയെ വിളിക്കാറുള്ളത്. റിമിയുടെ വീഡിയോയിലൂടെ ഇവരും ആരാധകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെയായിരുന്നു കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തിയത്.

സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങിന്റെ വീഡിയോയും റിമി പങ്കുവെച്ചിരുന്നു. കുട്ടിമണിക്കൊപ്പമുള്ള റിമിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഷിയാസ് കരീം, അനുശ്രീ, രഞ്ജിനി ജോസ്, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരെല്ലാം റിമിയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുണ്ട്. ആരുടെ മോളാണ് ഇതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സഹോദരിയുടെ മകളാണെന്നായിരുന്നു റിമിയുടെ മറുപടി.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ റിമി ടോമി അടുത്തിടെ പങ്കിട്ട ചില ചിത്രങ്ങള്‍ വൈറല്‍ ആയി മാറിയിരുന്നു. നല്ല വണ്ണമുണ്ടായിരുന്ന റിമി ടോമി മെലിഞ്ഞതും അതിന്റെ സീക്രട്ട്സുകളും എല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു. ലോക്ക് ഡൗണ്‍ സമയത്തും തന്റെ ആരാധകരുമായി സംവദിക്കാറുണ്ടായിരുന്ന റിമി, ലോക്ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കിയ താരം കൂടിയാണ്. വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. ലോക് ഡൗണ്‍ സമയത്താണ് സ്വന്തമായി ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധികം വൈകാതെ അത് യാഥാര്‍ത്ഥ്യമാക്കുകയുെ ചെയ്തു.

പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top