Connect with us

ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടില്ല, ആരോപണം എന്ത് അടിസ്ഥാനത്തില്‍ ആണെന്നറിയില്ല; രേവതിയ്‌ക്കെതിരെ ലീഗല്‍ നടിപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി രാകേന്ത് ആര്‍ പൈ

Malayalam

ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടില്ല, ആരോപണം എന്ത് അടിസ്ഥാനത്തില്‍ ആണെന്നറിയില്ല; രേവതിയ്‌ക്കെതിരെ ലീഗല്‍ നടിപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി രാകേന്ത് ആര്‍ പൈ

ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടില്ല, ആരോപണം എന്ത് അടിസ്ഥാനത്തില്‍ ആണെന്നറിയില്ല; രേവതിയ്‌ക്കെതിരെ ലീഗല്‍ നടിപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി രാകേന്ത് ആര്‍ പൈ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കാസ്റ്റിംഗ് ഡിറക്ടറും കാസ്റ്റ്മീപെര്‌ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര്‍ പൈ.

‘സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്പത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്‌ടെ ഫേസ്ബുക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

രേവതി സമ്പത് ഫേസ്ബുക് പോസ്റ്റില്‍ തന്നെ സെക്ഷുവലി, മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്‌ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്പത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.

ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതക്കു വേണ്ടിയും കാസ്റ്റ്മീപെര്‍ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്‌ടെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്‍കിയ എന്‌ടെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു എന്നുമായിരുന്നു രാകേന്തിന്റെ വാക്കുകള്‍.

അതേസമയം, ഈ പോസ്റ്റ് ഒരു പരസ്യ സംവാദത്തിനല്ല മറിച്ച് കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് എന്നും അദ്ദേഹം പറഞ്ഞു. രേവതിയുടെ പോസ്റ്റിനു പിന്നാലെ കേരളം ഫാഷന്‍ ലീഗ് സ്ഥാപകന്‍ അഭില്‍ ദേവും രംഗത്തെത്തിയിരുന്നു. 2016ല്‍ രേവതി സമ്പത്തിന് താന്‍ നടത്തിയ ഷോയില്‍ അവസരം നല്‍കി എന്നത് മാത്രമാണ് താന്‍ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. താനുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് രേവതി ഫോണില്‍ സംസാരിച്ചതെന്നും പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിന് മുകളില്‍ ആ സംഭാഷണങ്ങള്‍ പോയ്യിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി തന്നെ ബാധിക്കുന്നു. അതിനാല്‍ രേവതി സമ്പത്തിനെക്കുറിച്ച് താന്‍ നടത്തിയ അന്വേഷണത്തില്‍ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയതിന് തുടര്‍ന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാന്‍ സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരില്‍ എന്നും അഭില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ തന്റെ ഭാര്യ ഡബ്ല്യൂസിസിയ്ക്ക് പരാതി നല്‍കിയെങ്കിലും നാള്‍ ഇതുവരെ അവരില്‍ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സംഘടനയില്‍ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Uncategorized