Connect with us

വിദഗ്ദ ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ എത്തിയ രജനികാന്തിനെ കാത്തിരുന്നത്!, സോഷ്യല്‍ മീഡിയിയല്‍ വൈറലായി വീഡിയോ

News

വിദഗ്ദ ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ എത്തിയ രജനികാന്തിനെ കാത്തിരുന്നത്!, സോഷ്യല്‍ മീഡിയിയല്‍ വൈറലായി വീഡിയോ

വിദഗ്ദ ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ എത്തിയ രജനികാന്തിനെ കാത്തിരുന്നത്!, സോഷ്യല്‍ മീഡിയിയല്‍ വൈറലായി വീഡിയോ

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പര്‍സ്റ്റാര്‍ ആണ് രജനി കാന്ത്. യുഎസില്‍ വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി പോയിരുന്ന താരം ഇന്ന് പുലര്‍ച്ചയോടെ തിരിച്ച് ചെന്നൈയിലെത്തി. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രജനികാന്തിനെ ആര്‍ത്തു വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രജനികാന്ത് നിലവില്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

നീല ഷര്‍ട്ടും കറുത്ത തൊപ്പിയും മാസ്‌ക്കും ധരിച്ചാണ് താരം എയര്‍പ്പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയത്. താരത്തെ കണ്ട് ആവേശത്തോടെ തലൈവര്‍ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷം അദ്ദേഹം കാറില്‍ കയറി പോവുകയാണ് ഉണ്ടായത്.

2016ല്‍ വൃക്ക മാറ്റിയതോടെയാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ചികിത്സക്കായി രജനികാന്ത് യുഎസിലേക്ക് പോകുന്നത്. ജൂണ്‍ 19നാണ് ഭാര്യ ലതക്കൊപ്പം അദ്ദേഹം യുഎസിലേക്ക് തിരിച്ചത്. ചികിത്സ കഴിഞ്ഞ് രജനികാന്ത് തിരിച്ചെത്തിയതിനാല്‍ അണ്ണാത്തയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ജൂലൈയില്‍ തന്നെ അദ്ദേഹം ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്തിടെയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് അണ്ണാത്തെ നവംബര്‍ 4ന് തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ദീപാവലി ദിനത്തിലാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. സിരുതൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര, പ്രകാശ് രാജ്, സൂരി എന്നിവരും അഭിനയിക്കുന്നുണ്ട്.

More in News

Trending

Recent

To Top