Connect with us

‘എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, സ്റ്റൈല്‍ മന്നന് പിറന്നാള്‍ ആശംസകളുമായി മെഗാസ്റ്റാര്‍

Malayalam

‘എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, സ്റ്റൈല്‍ മന്നന് പിറന്നാള്‍ ആശംസകളുമായി മെഗാസ്റ്റാര്‍

‘എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, സ്റ്റൈല്‍ മന്നന് പിറന്നാള്‍ ആശംസകളുമായി മെഗാസ്റ്റാര്‍

ഒരു നടന്‍ എന്നതിലുപരി രജനികാന്ത് എന്നാല്‍ പലര്‍ക്കും ഒരു വികാരമാണ്. സ്റ്റൈല്‍ കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷര ഹൃദയം കീഴടക്കാന്‍ രജനികാന്തിനായി. സ്‌റ്റൈല്‍ മന്നന്റെ 71 ആം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരത്തിന് പിണറായി ആശംസകളുമായി രംഗത്തെത്തി. ‘പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു എല്ലായ്പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോയും താരം പങ്കുവെച്ചു.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനികാന്ത് അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി.

പിന്നീട് സ്‌റ്റൈല്‍ മന്നന്‍ സ്‌റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്. 1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്‌നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്‌കാരം മണിരത്‌നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി.

ദളപതി ഹിന്ദി, തമിഴ് ഭാഷകളിലേക്കും റിലീസ് ചെയ്തിരുന്നു. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലനായും രജനി പ്രത്യപ്പെട്ടു. ഗര്‍ജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തില്‍ രജനി അഭിനയിച്ചിരുന്നു.

കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠ കുടുംബങ്ങളുടെ വംശത്തിലാണ് രജനീകാന്ത് ജനിച്ചത്. പിന്നീടാണ് തമിഴ്‌നാട്ടിലേയ്ക്ക് അദ്ദേഹം വരുന്നത്. അഭിനയ മോഹം ചെറുപ്പത്തിലേ രജനിയുടെ മനസില്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിക്കാനായിരുന്നു രജനി എന്ന ശിവാജി റാവുവിന് താല്‍പര്യം.

പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുമ്പോഴും രജനിയിലെ അഭിനേതാവിനെ ആരും അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു നടന് യോജിച്ച മുഖവും സൗന്ദര്യവും ഇല്ലാത്തതായിരുന്നു അതിന് കാരണം. അവഗണനകള്‍ക്കുള്ള തക്കതായ മറുപടിയാണ് ഇന്ന് രജനീകാന്ത് എന്ന നടനുള്ള ആരാധകവൃന്തം.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ അവാര്‍ഡ് തുടങ്ങിയവയും രജനികാന്തിന് ലഭിച്ചു. ജാക്കി ചാന് ശേഷം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് രജനികാന്ത്. അഭിനയത്തിന് പുറമേ, നടന്‍ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അണ്ണാത്തെ ആണ് താരത്തിന്റേതായി അവസാനമിറങ്ങിയ പടം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top