Connect with us

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി കാന്തിനെ ആ ശത്രക്രിയയ്ക്ക് വിധേയനാക്കി, ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ നല്ല വിശ്രമം വേണ്ടി വന്നേക്കുമെന്നും വിവരം

News

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി കാന്തിനെ ആ ശത്രക്രിയയ്ക്ക് വിധേയനാക്കി, ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ നല്ല വിശ്രമം വേണ്ടി വന്നേക്കുമെന്നും വിവരം

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി കാന്തിനെ ആ ശത്രക്രിയയ്ക്ക് വിധേയനാക്കി, ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ നല്ല വിശ്രമം വേണ്ടി വന്നേക്കുമെന്നും വിവരം

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സ്‌റ്റൈല്‍ മന്നന്റെ ആരോഗ്യ നിലയില്‍ നേരിയെ പുരോഗതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ നല്ല വിശ്രമം വേണ്ടി വന്നേക്കും. ആഴ്വാര്‍പേട്ട കാവേരി ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സ മേല്‍നോട്ടം വഹിക്കുന്നത്.

എന്നാല്‍ പതിവ് പരിശോധനകള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധന നടത്താറുണ്ടെന്നും അത്തരം പരിശോധനകള്‍ക്ക് വേണ്ടിയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ഭാര്യ ലത രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചു. രജനീകാന്ത് ആശുപത്രിയിലാണ് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ ട്വിറ്ററില്‍ അടക്കം വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു രജനീകാന്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്ന തരത്തിലുളള പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ പതിവ് ചെക്കപ്പ് മാത്രമാണ് നടക്കുന്നത് എന്ന് രജനികാന്തിന്റെ പബ്ലിസിസ്റ്റ് ആയ റിയാസ് കെ ഹമീദും വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും സഹോദരീ ഭര്‍ത്താവ് രവിചന്ദ്രനും ഒപ്പമുണ്ട്. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. ദില്ലിയില്‍ വെച്ച് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുരസ്‌ക്കാരം സ്വീകരിക്കാന്‍ ദില്ലിയില്‍ പോയ അദ്ദേഹം മടങ്ങി എത്തിയതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.

2020 ഡിസംബറില്‍ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മര്‍ദ്ദം കാരണമായിരുന്നു അന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. പിന്നാലെ താന്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി രജനീകാന്ത് പ്രഖ്യാപിച്ചു. ആരോഗ്യസ്ഥിതി മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കാണുന്നത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. നവംബര്‍ നാലിന് രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെ തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിരുതൈ സിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനികാന്ത് അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി.

പിന്നീട് സ്റ്റൈല്‍ മന്നന്‍ സ്റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്. 1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്‌കാരം മണിരത്നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി.

ദളപതി ഹിന്ദി, തമിഴ് ഭാഷകളിലേക്കും റിലീസ് ചെയ്തിരുന്നു. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തില്‍ കമല്‍ഹാസനൊപ്പം കമറുദ്ദീന്‍ എന്ന വില്ലനായും രജനി പ്രത്യപ്പെട്ടു. ഗര്‍ജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തില്‍ രജനി അഭിനയിച്ചിരുന്നു.

കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠ കുടുംബങ്ങളുടെ വംശത്തിലാണ് രജനീകാന്ത് ജനിച്ചത്. പിന്നീടാണ് തമിഴ്നാട്ടിലേയ്ക്ക് അദ്ദേഹം വരുന്നത്. അഭിനയ മോഹം ചെറുപ്പത്തിലേ രജനിയുടെ മനസില്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിക്കാനായിരുന്നു രജനി എന്ന ശിവാജി റാവുവിന് താല്‍പര്യം. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുമ്പോഴും രജനിയിലെ അഭിനേതാവിനെ ആരും അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു നടന് യോജിച്ച മുഖവും സൗന്ദര്യവും ഇല്ലാത്തതായിരുന്നു അതിന് കാരണം. അവഗണനകള്‍ക്കുള്ള തക്കതായ മറുപടിയാണ് ഇന്ന് രജനീകാന്ത് എന്ന നടനുള്ള ആരാധകവൃന്തം.

More in News

Trending

Recent

To Top