Malayalam
2021 എന്നോട് അല്‍പം പരുഷമായാണ് പെരുമാറിയത്, വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയത്; തനിക്ക് കുറച്ച് നിരാശയുണ്ടെന്ന് പ്രിയ വാര്യര്‍
2021 എന്നോട് അല്‍പം പരുഷമായാണ് പെരുമാറിയത്, വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയത്; തനിക്ക് കുറച്ച് നിരാശയുണ്ടെന്ന് പ്രിയ വാര്യര്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ 2021ലെ നേട്ടങ്ങളും നഷ്ടങ്ങളും പുതിയ വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് പ്രിയ വാര്യര്‍.
താന്‍ വളരെ പ്രതീക്ഷയോടെയായിരുന്നു 2021 തുടങ്ങിയതെന്നും എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു 2021 എന്നുമാണ് പ്രിയ വാര്യര്‍ പറയുന്നത്. 2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ല. വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു.
ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം തന്നെ പഠിപ്പിച്ചതെന്നാണ് താരം പറയുയന്നത്. 2021 എന്ന വര്‍ഷം എന്നോട് അല്‍പം പരുഷമായാണ് പെരുമാറിയതെന്നും അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്. ഞാന്‍ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വര്‍ഷത്തെ) ഞാന്‍ കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നുവെന്നും പ്രിയ പറയുന്നു.
ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് തന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ തനിക്ക് ഈ വര്‍ഷം സാധിച്ചു. ഈ വര്‍ഷം തനിക്കൊപ്പം നില്‍ക്കുകയും കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്യത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് പ്രിയ വാര്യര്‍.