Connect with us

സാന്റയ്ക്ക് കത്തെഴുതി അല്ലി; അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞ് സുപ്രിയ, വൈറലായി പോസ്റ്റ്

Malayalam

സാന്റയ്ക്ക് കത്തെഴുതി അല്ലി; അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞ് സുപ്രിയ, വൈറലായി പോസ്റ്റ്

സാന്റയ്ക്ക് കത്തെഴുതി അല്ലി; അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞ് സുപ്രിയ, വൈറലായി പോസ്റ്റ്

പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകുള്ള കൊച്ചുമിടുക്കിയാണ് ഇവരുടെ മകള്‍ അല്ലി. അലംകൃത എന്ന അല്ലിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അല്ലിയുടെ എഴുത്തുകളും വരകളുമൊക്കെ പൃഥ്വിരാജും സുപ്രിയയും പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ അല്ലി സാന്റാക്ലോസിന് എഴുതിയ ലെറ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് സുപ്രിയ. സാന്റ ഈ ക്രിസ്മസിന് സമ്മാനവുമായി വരുമെന്ന പ്രതീക്ഷയിലാണ് അല്ലി. ‘ഞാന്‍ ചീത്തക്കുട്ടിയാണെങ്കിലും ഞാന്‍ സാന്റയേയും റെയിന്‍ഡീയറുകളെയും ഒരുപാട് സ്‌നേഹിക്കുന്നു’ എന്നാണ് അല്ലി എഴുതിയിരിക്കുന്നത്.


എന്നാല്‍ അല്ലി ഇങ്ങനെ എഴുതാന്‍ ഒരു കാരണം ഉണ്ടെന്നു പറഞ്ഞിരിക്കുകയാണ് സുപ്രിയ. ‘ഡിസംബറിങ്ങെത്തി, ഈ വര്‍ഷം മുഴുവന്‍ ലോക്ക്ഡൗണായിരുന്നത് പോലെയാണ് തോന്നുന്നത്. അതുകൊണ്ട് ഈ കൊല്ലം അല്ലിയ്ക്ക് സമ്മാനവുമായി സാന്ത വരുമോ എന്ന് അറിയില്ല’ എന്ന് അല്ലിയോട് പറഞ്ഞതിനു ശേഷമാണ് സാന്റയ്ക്ക് കത്ത് എഴുതിയത് എന്നും ഇത് സാന്റയും അവളുടെ റെയിന്‍ഡിയറുകളും കേള്‍ക്കുന്നുണ്ടെന്ന് കരുതുന്നുവെന്നും സുപ്രിയ പറയുന്നു.

നിരവധി ആരാധകരും സിനിമാ സീരിയല്‍ താരങ്ങളും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് ക്ലൌസ് എന്ന ചിത്രം അവളുമായി ഇരുന്ന് കാണണം എന്ന് പറഞ്ഞ മനു വാര്യരോട് സുപ്രിയ പറഞ്ഞത് ഇപ്പോള്‍ മനസ് നിറയെ ‘കുരുതി’ ആണ് എന്നാണ്. പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. സുപ്രിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

about alankrita

More in Malayalam

Trending

Recent

To Top