മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരേസമയം ഒരു സിനിമയില്‍ രണ്ടു ചുമതലകള്‍ നിര്‍വഹിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ‘നടന്റെയും നിര്‍മാതാവിന്റെയും ചുമതല ഒരേസമയം ഞാന്‍ നിര്‍വഹിച്ചിട്ടില്ല. ക്രിയേറ്റീവ് സൈഡ് മാത്രമെ ഞാന്‍ ശ്രദ്ധിക്കാറുള്ളു. ചെക്ക് ഒപ്പിടുന്നത് ഒക്കെ എന്റെ ഭാര്യയായ സുപ്രിയയാണ്.
നടനും നിര്മാതാവുമായിരിക്കുക എന്നത് അത്രയധികം ശ്രമകരമായ കാര്യമല്ല. എന്നാല്‍ ഒരേ സമയം സംവിധായകനും നടനുമായിരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
ബ്രോ ഡാഡി എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ശ്രമകരം എന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്നും ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ ഏപ്രില്‍ 28-ന് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍...
മിനിസ്ക്രീൻ താരങ്ങളെ അണിനിരത്തി ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് സ്റ്റാർ മാജിക്ക്. ആർജെ കൂടിയായ ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരകയായി...