Connect with us

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??

Malayalam

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും സഹോദരനും അച്ഛമ്മയും കല്യാണിയെ അവഗണിക്കുകയാണ്. കല്യാണിയ്ക്ക് സംസാര ശേഷി ഇല്ലന്നറിഞ്ഞതോടുകൂടി ഇതേ പ്രവൃത്തി തന്നെ കിരണിന്റെ അമ്മയായ രൂപയും തുടരുന്നുണ്ട്.

അടുത്ത ആഴ്ചത്തെ പ്രോമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുകയാണ് രൂപ. പോകുന്നതിനു മുൻപ് കിരണിനെ വിളിച്ച് പറയുന്നുണ്ട്, ഞാൻ ഇവിടെ നിന്നും പോകുമ്പോൾ, സ്വാഭാവമൊന്നും മാറരുതെന്നും, എന്നിട് ദീപയോടും പറയുന്നുണ്ട് കല്യാണിയേയും കിരണിനെയും  അകറ്റണമെന്നും, ഇങ്ങോട്ട് കല്യാണിയോട് വരരുത് എന്ന് പറയണമെന്നുമൊക്കെ,

ഒരു അമ്മ എന്ന നിലയിൽ… ദീപ ഇതൊക്കെ കേൾക്കുന്നുണ്ടെങ്കിലും നല്ല രീതിയിൽ മനോവിഷമമുണ്ടാകുന്നുണ്ട്. എന്നാൽ, ഇതൊക്കെ കേട്ടിട്ട് സോണി പറയുന്നുണ്ട്… എന്റെ നാത്തൂൻ ഇവിടെ വന്നാൽ, എനിക്ക് വരരുത് എന്ന് പറയാനൊന്നും പറ്റില്ല എന്നൊക്കെ. ഇതിനെയെല്ലാം പാറു മോളും നന്നായിട്ടു തന്നെ എതിർക്കുകയാണ്. കിരൺ അങ്കിൾ ആ സരയുവിനെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലെന്നാണ് പാറു പറയുന്നത്.

 രൂപയുടെ ഈ രീതിയിലെ സംസാരം വളരെ മോശം ആണെന്നെ പറയുവാൻ കഴിയുകയുള്ളു.. കാരണം മകൻ ഒരാളെ വിവാഹം കഴിക്കാൻ മനസ്സ് കൊണ്ട് തയ്യാറെടുത്ത് കഴിഞ്ഞു. അമ്മയോടുള്ള ഇഷ്ട്ടം കാരണമാണ്, ഇപ്പോഴും വിവാഹം കഴിക്കാതെ മനസ്സുകൊണ്ട് സ്നേഹിക്കുന്നത്.

അപ്പോൾ, വൈകല്യങ്ങളോട് ഇഷ്ടക്കുറവുണ്ടെങ്കിലും… അതൊക്കെ മറന്ന് മകന്റെ ആഗ്രഹം എന്താണെന്നു നോക്കി അതിനനുസരിച്ച് പ്രവൃത്തിക്കുകയല്ലേ, വേണ്ടത്… അല്ലാതെ, ഇത്തരത്തിലുള്ള പ്രവൃത്തി കാണിച്ചാൽ, കിരണിന് അമ്മയോടുള്ള സ്നേഹം കുറയാനല്ലേ അത് കാരണമാകൂ.

അമ്മയുടെ സ്വാർഥ താല്പര്യത്തിനുവേണ്ടി കിരൺ, തന്റെ ജീവിതം നശിപ്പിക്കുന്നത് ശെരിയാണോ, മകൻ എന്ന നിലയിൽ മാത്രം.. ചിന്തിക്കാതെ അവനും ചില ഇഷ്ട്ടങ്ങളൊക്കെ കാണില്ലേ.. എന്നൊക്കെ ചിന്തിച്ചിരുന്നെങ്കിൽ രൂപ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിക്കുമായിരുന്നു.

ഇതിപ്പോൾ, ഓന്തിന്റെ സ്വഭാവം കാണിക്കുന്നു… എന്ന് തന്നെ വ്യക്തം. കല്യാണിയോടുള്ള ദേഷ്യമൊക്കെ മറന്നു ഒന്നിക്കുന്നു. വീണ്ടും വേണ്ടെന്നു പറയുന്നു. കിരണിന്, ഒരു വ്യക്തി എന്ന നിലയിൽ അവന്റെ ജീവിതത്തിനോടും, അവന്റെ പങ്കാളിയെ കുറിച്ചും ചില കാഴ്‌ചപാടുകളൊക്കെ കാണുകയില്ലേ.. അപ്പോൾ, ആ രീതിയിൽ പ്രവൃത്തിക്കണം. അല്ലാതെ…. അമ്മ എന്ന രീതിയിൽ ഒന്നും അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്.

ഒരു പക്ഷെ, ഈ രൂപ എന്ന കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ആയിരിക്കും ഇത്തരത്തിൽ സംസാരിക്കുന്നത്. കിരണിന്റെ അച്ഛൻ വന്ന് എല്ലാ സത്യങ്ങളും പറയുന്നതോടുകൂടി  രൂപയുടെ ഈ സ്വഭാവമൊക്കെ മാറി, കല്യാണിയെ കിരണിന്റെ ഭാര്യ ആയി പൂർണമനസ്സോടുകൂടി സ്വീകരിക്കാനും സാധ്യതയുണ്ട്, എന്തായാലും അങ്ങനെയൊക്കെ തന്നെ സംഭവിക്കട്ടെ… കിരണും കല്യാണിയുമായുള്ള വിവാഹമൊക്കെ നടക്കുന്ന എപ്പിസോഡുകൾക്കായി നമുക്ക് കാത്തിരിക്കാം.

More in Malayalam

Trending

Recent

To Top