Connect with us

‘വാക്‌സിന്‍ നാടകം’, വാക്‌സിനെടുക്കാന്‍ പേടിച്ച് സ്‌നേഹ, വീഡിയോ പകര്‍ത്തി പ്രസന്ന; കമന്റുകളുമായി താരങ്ങളും

News

‘വാക്‌സിന്‍ നാടകം’, വാക്‌സിനെടുക്കാന്‍ പേടിച്ച് സ്‌നേഹ, വീഡിയോ പകര്‍ത്തി പ്രസന്ന; കമന്റുകളുമായി താരങ്ങളും

‘വാക്‌സിന്‍ നാടകം’, വാക്‌സിനെടുക്കാന്‍ പേടിച്ച് സ്‌നേഹ, വീഡിയോ പകര്‍ത്തി പ്രസന്ന; കമന്റുകളുമായി താരങ്ങളും

തെന്നിന്ത്യയിലേറെ ആരാധകരുള്ള താരദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളഉടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുെവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രസന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധയമാകുന്നത്.

സ്‌നേഹ വാക്‌സിന്‍ എടുക്കുന്ന വീഡിയോയാണ് പ്രസന്ന പങ്കുവെച്ചിരിക്കുന്നത്. ഇഞ്ചക്ഷന്‍ പേടിയുള്ള പ്രസന്ന വാക്‌സിന്‍ എടുക്കാന്‍ പേടിക്കുന്നതും ആദ്യം ഒഴിഞ്ഞു മാറുന്നതും കണ്ണടച്ചു ഇരിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍. വീഡിയോ ഷൂട്ട് ചെയ്യുന്ന പ്രസന്ന ചിരിക്കുന്നതും കാണാം. ‘വാക്‌സിന്‍ നാടകം’ എന്ന ക്യാപ്ഷനുമായാണ് പ്രസന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്നാണ് ഇവര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ വിജയ് യേശുദാസും കമന്റ് ചെയ്തിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് സ്‌നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്‌നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു.

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്‌നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്‌നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്‌സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വില്ലന്‍ കഥാപാത്രത്തെയാണ് പ്രസന്ന അവതരിപ്പിച്ചിരുന്നത്.

More in News

Trending

Recent

To Top