Malayalam
ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്നാണ് മോഹന്‍ലാല്‍ അന്ന് ചോദിച്ചത്; അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല
ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്നാണ് മോഹന്‍ലാല്‍ അന്ന് ചോദിച്ചത്; അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല
മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ച നടിയാണ് പൂര്‍ണിമ ഭാഗ്യരാജ്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന് ജീന്‍സ് വാങ്ങി നല്‍കിയ സംഭവത്തെ കുറിച്ച് പറയുകയാണ് പൂര്‍ണിമ.
അന്നെക്കെ ബോംബെയിലാണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്‌സും കിട്ടുന്നത്. അതുകൊണ്ട് ബോംബെയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു.
അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല എന്ന് പൂര്‍ണിമ പറഞ്ഞു. 1981ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് പൂര്‍ണിമക്ക് ലഭിച്ചിരുന്നു.
ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ശങ്കര്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ശങ്കര്‍, മമ്മൂട്ടി, ബാലചന്ദ്രമേനോന്‍, അമോല്‍ പലേക്കര്‍, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നടന്‍മാര്‍ക്കൊപ്പവും പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്.
