Malayalam
പരിചയം ദുര്‍വിനിയോഗം ചെയ്തു; നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്
പരിചയം ദുര്‍വിനിയോഗം ചെയ്തു; നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെതിരെ കേസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കുന്നതിനോടൊപ്പെ സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തിയും എത്താറുണ്ട്.
ഇപ്പോഴിതാ പാര്‍വതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പാര്‍വതിയുടെ പരാതിയിലാണ് കൊല്ലം സ്വദേശി അഫ്‌സലിനെതിരെ മരട് പൊലീസ് കേസെടുത്തത്.
2017ല്‍ ആണ് പാര്‍വതിയെ ഇയാള്‍ പരിചയപ്പെടുന്നത്. ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് പാര്‍വതി പരാതിപ്പെട്ടത്.
നടിയുടെ കോഴിക്കോട്ടെ വീടിന് അടുത്തും കൊച്ചിയിലെ ഫ്‌ളാറ്റിന് മുന്നിലും എത്തി ശല്യം തുടര്‍ന്നതോടെയാണ് താരം പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
