Connect with us

‘ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല അതുകൊണ്ടാണ് ലൈക്ക് ചെയ്തത്’ ; വിവാദങ്ങള്‍ക്ക് പിന്നാലെ ക്ഷമാപണവുമായി പാര്‍വതി തിരുവോത്ത്

Malayalam

‘ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല അതുകൊണ്ടാണ് ലൈക്ക് ചെയ്തത്’ ; വിവാദങ്ങള്‍ക്ക് പിന്നാലെ ക്ഷമാപണവുമായി പാര്‍വതി തിരുവോത്ത്

‘ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല അതുകൊണ്ടാണ് ലൈക്ക് ചെയ്തത്’ ; വിവാദങ്ങള്‍ക്ക് പിന്നാലെ ക്ഷമാപണവുമായി പാര്‍വതി തിരുവോത്ത്

തനിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തില്‍ മാപ്പപേക്ഷിച്ച് മലയാളി റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഏറെ വിവാദമായ ഈ സംഭവത്തില്‍ നിരവധി പേരാണ് വേടനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വേടന്‍ മാപ്പ് പറയുന്ന പോസ്റ്റില്‍ ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് നടി പാര്‍വതി തിരുവോത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി.

‘ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.

കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ ”ലൈക്ക്” നീക്കം ചെയ്തു. ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണമോ വേണ്ടയോ എന്നത് എല്ലായ്‌പ്പോഴും അതിജീവിച്ചവന്റെ തീരുമാനമാണ്, ഞാന്‍ എപ്പോഴും അവരുടെ കൂടെ നില്‍ക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നും പാര്‍വതി പറഞ്ഞു.

അതേസമയം, ഈ വിഷയത്തില്‍ പാര്‍വതിയ്‌ക്കെതിരെ രേവതി സമ്പത്ത്, സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ രംഗത്തെത്തിയിരുന്നു.
വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയാണ് ഹിരണ്‍ദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചില്‍ പോസ്റ്റില്‍ കണ്ട പാര്‍വതിയുടെ ലൈക്ക്. പാര്‍വതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാര്‍വതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.ഹിരണ്‍ദാസ് മുരളി /വേടന്‍ ഒരു ക്രിമിനല്‍ ആണ്. എന്ത്‌കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു.

അതോ, ചിലയിടങ്ങളില്‍ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന പാര്‍വതി ഈ വിഷയത്തില്‍ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വല്‍ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാന്‍ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ വേടന്റെ മാപ്പ് പ്രഹസനത്തെ തോളില്‍ കയറ്റി വെക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ട്.ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കില്‍ നീതിയുടെ തിരിച്ചുള്ള അണ്‍ലൈക്കുകള്‍ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ് എന്നാണ് രേവതി സമ്പത്ത് പറഞ്ഞത്.

More in Malayalam

Trending

Recent

To Top