Connect with us

‘രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട’ എന്നായിരുന്നു ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്; അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ടു; നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പത്മകുമാര്‍

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ പത്മകുമാര്‍. കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. റഫായിട്ടുള്ള ഒരു പൊലീസുകാരനെയാണ് പത്മകുമാര്‍ സീരിയലില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് പത്മകുമാര്‍.

കുട്ടിക്കാലം മുതലേ അഭിനയമോഹം മനസിലുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ അഭിനയ രംഗത്ത് സജീവമായിരുന്നു. അങ്ങനെയാണ് ആ മോഹം മനസിലേക്ക് കയറിയത് എന്നാണ് താരം പറയുന്നത്.

‘രണ്ടു മൂന്ന് പേരെ അഭിനയിക്കാനായി വേണം, നിന്നെപ്പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട’ എന്നായിരുന്നു ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്. കാണാന്‍ കൊള്ളില്ല, ശബ്ദം പോര തുടങ്ങിയ തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ല.

കോളേജില്‍ പഠിക്കുന്ന സമയത്തും പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന്‍മാരെല്ലാം അവഗണന നേരിട്ട് വളര്‍ന്ന് വന്നവരായിരിക്കും. അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തന്നെ ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും പത്മകുമാര്‍ പറയുന്നു.

സീരിയലില്‍ പൊലീസ് ആയി അഭിനയിക്കുന്ന താരത്തോട് പലരും ശരിക്കും പൊലീസാണോ എന്ന ചോദിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. പൊലീസല്ല എന്ന് പറഞ്ഞ് മടുത്തു. ആരും വിശ്വസിക്കുന്നില്ല, താന്‍ പോലീസിലാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട് എന്നാണ് പത്മകുമാര്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top