Connect with us

പാടാത്ത പൈങ്കിളിയുടെ കഥയ്ക്ക് വ്യത്യസം വന്നാൽ പരമ്പര മുന്നോട്ട് കുതിക്കുമോ !! ഏതാണ് കിടിലൻ സീരിയൽ; പാടാത്ത പൈങ്കിളിയോ? ദയയോ??

Malayalam

പാടാത്ത പൈങ്കിളിയുടെ കഥയ്ക്ക് വ്യത്യസം വന്നാൽ പരമ്പര മുന്നോട്ട് കുതിക്കുമോ !! ഏതാണ് കിടിലൻ സീരിയൽ; പാടാത്ത പൈങ്കിളിയോ? ദയയോ??

പാടാത്ത പൈങ്കിളിയുടെ കഥയ്ക്ക് വ്യത്യസം വന്നാൽ പരമ്പര മുന്നോട്ട് കുതിക്കുമോ !! ഏതാണ് കിടിലൻ സീരിയൽ; പാടാത്ത പൈങ്കിളിയോ? ദയയോ??

ഏഷ്യാനെറ്റിലെ ഒട്ടുമിക്ക സീരിയലിനും നല്ല രീതിയിൽ റേറ്റിങ്ങുണ്ട്. എന്നാൽ, ചില കഥകൾക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയില്ല.. അത് വേറൊന്നും കൊണ്ടായിരിക്കില്ല, ഒന്നുകിൽ കഥയ്ക്ക് പൂർണത കാണില്ല.. അതുമല്ലെങ്കിൽ പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട നടൻ സീരിയലിൽ നിന്നും മാറിയതുകൊണ്ടാകാം.. അങ്ങനെ ട്ടനവധി കാരണങ്ങൾ ഉണ്ടാകാം.  ഒരു സമയത്ത് നിരവധി ആരാധകരുണ്ടായിരുന്ന സീരിയലായിരുന്നു പാടാത്തപൈങ്കിളി, സീരിയലിന്റെ തുടക്ക കാലത്ത് പരമ്പരയിലെ അണിയറ പ്രവർത്തകർക്ക് പ്രേക്ഷകരെ പുഷ്പം പോലെ പിടിച്ചിരുത്താൻ കഴിയുമായിരുന്നു. എന്നാൽ, നാളുകൾ കഴിഞ്ഞതോടെ സീരിയൽ പരാജയത്തിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ, സീരിയൽ റേറ്റിംഗിൽ വളരെ താഴെയുമാണ്.

2020 സെപ്റ്റംബറിൽ സംപ്രേക്ഷണം ആരംഭിച്ച സീരിയൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിയത് പോലെ തന്നെ പിൻവലിയുകയും ചെയ്തു. പരമ്പരയിൽ ഏറെ പുതുമുഖങ്ങൾ ആയിരുന്നു എത്തിയിരുന്നത്. എന്നാൽ ആ പുതുമുഖം എന്ന ഫീൽ ഉണ്ടാകാതെ മിന്നി തിളങ്ങിയത് സൂരജ് സൺ ആയിരുന്നു.

ഒരു അനാഥപെണ്‍കുട്ടി കൺമണിയുടെയും ദേവയുടെയും കഥയാണ് സീരിയൽ. പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എങ്കിലും നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. മനീഷയാണ് കണ്മണി ആയി എത്തുന്നത്. നടി അഞ്ജിതയും ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ പരമ്പര കൂടി ആയിരുന്നു ഇത്.സുധീഷ് ശങ്കറിന്റെ ഭാര്യ കൂടിയാണ് അഞ്ജിത.

കഥാഗതിയിൽ ഉണ്ടായ മാറ്റം പ്രേക്ഷകരെ അൽപ്പം നിരാശ പെടുത്തിയിരുന്നു എങ്കിലും സൂരജിന്റെ അഭിനയ മികവ് കൊണ്ടാണ് റേറ്റിങ്ങിൽ പരമ്പര മികച്ചു നിന്നത് എന്നാണ് പ്രേക്ഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. നടൻ ശബരിനാഥിന്റെ മരണത്തിനു ശേഷം പ്രദീപ് ചന്ദ്രൻ എത്തിയിരുന്നു എങ്കിലും താരം പിന്നീട് പിന്മാറിയിരുന്നു. മധുരിമയായി എത്തിയ അങ്കിത പിന്മാറിയതും പ്രേക്ഷകരിൽ നിരാശയാണ് നൽകിയത്.

പരമ്പരയിൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ആയെത്തുന്ന താരങ്ങൾക്ക് സംഭവിക്കുന്ന മാറ്റം പ്രേക്ഷകർ അംഗീകരിച്ചു എങ്കിലും ദേവയുടെ പിന്മാറ്റം മാത്രം പ്രേക്ഷർക്ക് അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിനെ തുടർന്ന് ആരാധകർ സോഷ്യൽമീഡിയയിലൂടെ വലിയ രീതിയിൽ പ്രതിക്ഷേധം അറിയിച്ചിരുന്നെങ്കിലും, സീരിയലിലേക്ക് തിരികെ സൂരജ് എത്തിയില്ല, പകരം മറ്റൊരാളാണ് ഇപ്പോൾ ദേവയായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്… ഇതിനു ശേഷം സീരിയലിൽ നിന്നും, അനുകുട്ടി, അർച്ചന സുശീലൻ തുടങ്ങിയവരും പിന്മാറിയിരുന്നു. പ്രേക്ഷകർ ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിൽ കഥ മുന്നോട്ട് പോകുന്നതുകൊണ്ടും, സീരിയലിന് പ്രേക്ഷകർ കുറവാണ്…

ഇപ്പോൾ, ഒട്ടു മിക്ക പ്രേക്ഷകരും പറയുന്നത്, പാടാത്ത പൈങ്കിളിയുടെ സമയം മാറ്റി ഉച്ചയ്ക്ക് രണ്ടു മണിക്ക് ആകിയിട്ട്, ആ സമയത്ത് സംപ്രേക്ഷണം ചെയ്യുന്ന പുതുതായി തുടങ്ങിയ സീരിയലായ തൂവൽസ്പർശം ഈ സമയത്താക്കിയാൽ കുറച്ചും കൂടി നല്ലതായിരിക്കുമെന്നാണ്….

പക്ഷെ, ഈ ഇടയ്ക്ക് പുതിയൊരു സീരിയൽ ആരംഭിച്ചിരുന്നു നവംബർ ഒന്നുമുതൽ വൈകിട്ട് ആറുമണിക്ക്   സംപ്രേക്ഷണം ആരംഭിച്ച “ദയ”. പ്രേക്ഷകരിൽ നിന്നുംവളരെ നല്ലൊരു അഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. പെൺകരുത്തിന്‍റെ കഥയാണ് സീരിയലിന്റെ തീം.

നീതിക്കുവേണ്ടിയുള്ള നിരന്തരവുമായ പോരാട്ടമാണ് ദയയുടെ കഥ. മുമ്പ് നമ്മൾ കണ്ടിട്ടുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തയാണ് ദയ. അവളുടെ ജീവിതം കുടുംബത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും ഇഴചേർന്നതാണ്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനായ ശരത് ദാസും ദയയിൽ പ്രധാന കഥാപാത്രമായുണ്ട്. പല്ലവി ഗൗഡയാണ് നായിക. ഭ്രമണം പരമ്പരയിലെ വില്ലനായിട്ടായിരുന്നു ശരത് ഒടുവിൽ മിനി സ്ക്രീനിൽ അഭിനയിച്ചിരുന്നത്. നൂറിലധികം പരമ്പരകളില്‍ ഇതിനകം വേഷമിട്ടിട്ടുണ്ട് ശരത്.

സബ് കളക്ടര്‍ രണ്‍ദീപ് ആയാണ് ശരത് ദയയിൽ വേഷമിടുന്നത്. കന്നഡ, തെലുങ്ക് സിനിമാ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ പല്ലവി ഗൗഡയാണ് പ്രധാന കഥാപാത്രമായ ദയയെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. അല്ലിയാമ്പല്‍ എന്ന മലയാള പരമ്പരയിലെ അല്ലിയായി പല്ലവി മലയാളികൾക്ക് സുപരിചിതയാണ്. പുതുമുഖ താരമായ സന്ദീപ് മോഹനാണ് പരമ്പരയിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സീരിയലിന് പ്രേക്ഷകരുടെ ഇടയിൽ നല്ലൊരു സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു. അത്യാവശ്യം നല്ല രീതിയിൽ തന്നെ റേറ്റിംഗുമുണ്ട്.. പാടാത്ത പൈങ്കിളിയുടെ കഥയ്ക്ക് വ്യത്യസം വന്നാൽ ചിലപ്പോൾ, പരമ്പര പതുക്കെ മുന്നോട്ട് കുതിക്കാൻ സാധ്യതയുണ്ട്. 

More in Malayalam

Trending

Recent

To Top