Connect with us

18 കോടി മുടക്കി സിനിമ എടുത്ത അവര്‍ക്ക് പ്രതിഫലം തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവും, ‘അല്‍പം മനുഷ്യത്വം ആവാല്ലോ’; വൈരമുത്തുവിനെ വിമര്‍ശിച്ചതിന് പാര്‍വതിയ്‌ക്കെതിരെ ഒമര്‍ലുലു

Malayalam

18 കോടി മുടക്കി സിനിമ എടുത്ത അവര്‍ക്ക് പ്രതിഫലം തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവും, ‘അല്‍പം മനുഷ്യത്വം ആവാല്ലോ’; വൈരമുത്തുവിനെ വിമര്‍ശിച്ചതിന് പാര്‍വതിയ്‌ക്കെതിരെ ഒമര്‍ലുലു

18 കോടി മുടക്കി സിനിമ എടുത്ത അവര്‍ക്ക് പ്രതിഫലം തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവും, ‘അല്‍പം മനുഷ്യത്വം ആവാല്ലോ’; വൈരമുത്തുവിനെ വിമര്‍ശിച്ചതിന് പാര്‍വതിയ്‌ക്കെതിരെ ഒമര്‍ലുലു

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യ പുരസ്‌കാരം നല്‍കുന്നതിന് എതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ പങ്കുവച്ച് മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ? എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ഇപ്പോഴിതാ പാര്‍വതിയുടെ പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പാര്‍വതിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നത് അവരുടെ മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക റോഷനിയെ കുറിച്ചാണെന്ന് ഒമര്‍ പറയുന്നു. 18 കോടി മുടക്കി സിനിമ എടുത്ത സിനിമ പരാജയമായിരുന്നു. പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവുമെന്ന് ഒമര്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം;

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങള്‍ മനുഷ്യത്വം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്.

18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടു നേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്‍പം മനുഷ്യത്വം ആവാല്ലോ’.

ഇനി ഞാന്‍ സംവിധാനം ചെയ്ത് പരാജയപ്പെട്ട സിനിക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്. ഞാന്‍ സംവിധാനം ചെയ്തതില്‍ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിര്‍മ്മാതാവ് നാസര്‍ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ടുള്ളു. വൈരമുത്തു ജോലി ചെയ്തല്ലേ അവാര്‍ഡ് വാങ്ങിച്ചത്.

അത് മനുഷ്യത്വം നോക്കി, അയാള്‍ക്ക് കൊടുക്കരുതെന്നല്ലേ പാര്‍വ്വതി പറഞ്ഞത് ? ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു പാര്‍വതിയോട് ഉള്ള ഹെയ്റ്റ് ക്യാമ്പയിന്‍ മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസ്സ് നടന്നില്ല. ടെലിവിഷന്‍ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല. ഇല്ലെങ്കില്‍ ഇത്ര നഷ്ടം വരില്ലായിരുന്നു.

More in Malayalam

Trending

Recent

To Top